കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്കു മ​രു​ന്നെ​ത്തി​ച്ചു ന​ൽ​കും: ചെ​യ​ർ​മാ​ൻ
Monday, April 6, 2020 11:32 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ക് ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി മ​രു​ന്നു വി​ത​ര​ണം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ തി​രു​മാ​നി​ച്ചു. 2019 -20 വാ​ർ​ഷി​ക ബ​ജ​റ്റി​ൽ പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച 28 ഇ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സാ​ന്ത്വ​നം - സാ​ഫ​ല്യം പ​ദ്ധ​തി​ക​ളെ സം​യോ​ജി​പ്പി​ച്ചാ​ണ് മ​രു​ന്നു വി​ത​ര​ണം. സ്ഥി​ര​മാ​യി മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ർ​ക്കാ​യി സാ​ന്പ​ത്തി​ക പ്ര​യാ​സ​വും യാ​ത്രാ​വി​ല​ക്കു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​മാ​സ​ത്തെ മ​രു​ന്നാ​ണ് സൗ​ജ​ന്യ​മാ​യി വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ സാ​ന്ത്വ​നം പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 318 നി​ത്യ​രോ​ഗി​ക​ളും കി​ട​പ്പു രോ​ഗി​ക​ളു​മാ​ണു​ള്ള​ത്. ഇ​തി​ൽ 95 പേ​ർ കാ​ൻ​സ​ർ രോ​ഗി​ക​ളും 21 പേ​ർ കി​ഡ്നി രോ​ഗി​ക​ളും 15 പേ​ർ കി​ഡ്നി​മാ​റ്റി വ​ച്ച​വ​രും 161 പേ​ർ വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ സ്ഥി​രം കി​ട​പ്പി​ലാ​യ​വ​രു​മാ​ണ്. ഇ​വ​ർ​ക്ക് ഡോ​ക്ട​ർ​മാ​ർ കു​റി​ച്ച് ന​ൽ​കി​യ ര​ണ്ടു മാ​സ​ത്തെ മ​രു​ന്നാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
26 ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന കി​ഡ്നി രോ​ഗി​ക​ൾ​ക്കു ര​ണ്ടു മാ​സ​ത്തി​നു ഓ​രോ​രു​ത്ത​ർ​ക്കും ആ​വ​ശ്യ​മാ​യ ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ, അ​ത്യാ​വ​ശ്യ​മ​രു​ന്നു​ക​ളും വീ​ടു​ക​ളി​ലെ​ത്തി​ക്കും.
വ​യോ​മി​ത്രം, സാ​ഫ​ല്യം പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് സ്ഥി​രം മ​രു​ന്നു ക​ഴി​ക്കു​ന്ന 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 1693 വ​യോ​ജ​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ​യി​ലു​ള്ള​ത്.
പ്ര​ഷ​ർ, ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ, ക​ര​ൾ രോ​ഗം, ശ്വാ​സ​ത​ട​സം, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ, അ​ൽ​ഷി​മേ​ഴ്സ് എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഇ​വ​രു​ടെ മ​രു​ന്നു​ക​ൾ 15 ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ വാ​ർ​ഡ് കേ​ന്ദ്ര​ത്തി​ലെ​ത്തി ന​ൽ​കി​യി​രു​ന്നു.
ജ​ൻ ഒൗ​ഷ​ധി മു​ഖേ​ന ന​ഗ​ര​സ​ഭ വാ​ങ്ങി​യ മ​രു​ന്നു ന​ഗ​ര​സ​ഭ കേ​ന്ദ്ര​ത്തി​ൽ നി​ന്നു ഓ​രോ ഗു​ണ​ഭോ​ക്താ​വി​ന്‍റെ​യും കു​റി​പ്പ് അ​നു​സ​രി​ച്ച് ഫാ​ർ​മ​സി​സ്റ്റു​ക​ൾ വാ​ർ​ഡ് കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ, ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ, ആ​ശാ വ​ർ​ക്ക​ർ എ​ന്നി​വ​ർ ഗു​ണ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. എ​ട്ടു മു​ത​ൽ പ​ത്തു​വ​രെ ദി​ന​ങ്ങ​ളി​ൽ മ​രു​ന്നു ഗു​ണ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കും.
50 ല​ക്ഷം രൂ​പ ചെ​ല​വാ​ണ് ര​ണ്ടു മാ​സ​ത്തി​നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തു ന​ഗ​ര​സ​ഭ ഫ​ണ്ടി​ൽ നി​ന്നു വ​ഹി​ക്കും. ഡ​യാ​ലി​സി​സി​ന്‍റെ കി​റ്റ് ഗു​ണ​ഭോ​ക്താ​വി​നു ന​ൽ​കാ​നാ​യി ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്ത​ത്ത് ആ​രി​ഫി​നു കൈ​മാ​റി സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണ​ത്തി​നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം തു​ട​ക്കം കു​റി​ച്ചു.
ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൾ സ​ജിം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.