മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ധ​നസ​ഹാ​യം പ്ര​ഹ​സ​നം: ഐ​എ​ൻ​ടി​യു​സി
Monday, April 6, 2020 11:32 PM IST
നി​ല​ന്പൂ​ർ: കൊ​റോ​ണ മൂ​ല​മു​ണ്ടാ​യ പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച 260 കോ​ടി​യു​ടെ ധ​ന​സ​ഹാ​യം വെ​റും പ്ര​ഹ​സ​നം മാ​ത്ര​മെ​ന്ന് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ധ​ന​സ​ഹാ​യ​മെ​ന്ന പേ​രി​ൽ ന​ൽ​കു​ന്ന തു​ക തി​രി​ച്ച​ട​ക്കേ​ണ്ടാ​ത്ത വാ​യ്പ എ​ന്നാ​ണ് അ​പേ​ക്ഷാ ഫോ​റ​ത്തി​ൽ പ​റ​യു​ന്ന​ത്. ഈ ​തു​ക തൊ​ഴി​ലാ​ളി​യു​ടെ വ്യ​ക്തി​ഗ​ത വെ​ൽ​ഫെ​യ​ർ ഫ​ണ്ട് അ​ക്കൗ​ണ്ടി​ൽ നി​ന്ന് കു​റ​വ് ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന സ​ത്യ പ്ര​സ്താ​വ​ന തൊ​ഴി​ലാ​ളി ഒ​പ്പി​ട്ടു ന​ൽ​ക​ണം. കൂ​ടാ​തെ അ​ക്കൗ​ണ്ടി​ലു​ള്ള തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ങ്കി​ൽ ഭാ​വി​യി​ൽ അ​ട​ക്കു​ന്ന തു​ക​യി​ൽ നി​ന്നോ ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ നി​ന്നോ ഈ​ടാ​ക്കു​മെ​ന്നും പ​റ​യു​ന്നു.
ഇ​ത് മാ​സാ​മാ​സം വി​ഹി​ത​മ​ട​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളോ​ട് കാ​ണി​ക്കു​ന്ന വ​ഞ്ച​ന​യാ​ണ്. മ​ഹാ​മാ​രി മൂ​ലം ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യം ത​ന്നെ​യാ​ണ്.
എ​ന്നാ​ൽ ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ദി​വ​സ​ങ്ങ​ളാ​യി പ​ട്ടി​ണി​യി​ലാ​യ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ളോ​ടും ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ് തൊ​ഴി​ലാ​ളി​ക​ളോ​ടും സ​ർ​ക്കാ​ർ ഇ​ങ്ങനെ​യൊ​രു അ​വ​ഗ​ണ​ന കാ​ണി​ച്ച​ത് തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഇ​ത് പു​ന:​പ​രി​ശോ​ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ​ധ​ന​സ​ഹാ​യ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന നേ​താ​ക്ക​ൻ​മാ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട.്
സ​ർ​ക്കാ​രി​ന്‍റെ ഈ ​അ​വ​ഗ​ണ​ന​ക്കെ​തി​രെ നി​ല​ന്പു​ർ നി​യോ​ജ​കം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ഹീം ചോ​ല​യി​ൽ, സെ​ക്ര​ട്ട​റി ടി.​എം.​എ​സ്.​ആ​ഷി​ഫ് എ​ന്നി​വ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധം രേ​ഖ​പെ​ടു​ത്തി.