കും​ഭാ​ര​ൻ​മാ​ർ​ക്ക് ദു​രി​ത​കാ​ലം
Tuesday, April 7, 2020 11:35 PM IST
നി​ല​ന്പൂ​ർ: മ​ണ്‍​പാ​ത്ര​മു​ണ്ടാ​ക്കു​ന്ന കും​ഭാ​ര​ൻ​മാ​ർ​ക്കി​ത് ദു​രി​ത​കാ​ലം. മ​ണ്‍​പാ​ത്രം ഉ​പ​യോ​ഗ​ത്തി​ൽ നി​ന്ന് മാ​റി കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ പാ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ വ​ന്ന​തോ​ടെ​യാ​ണ് കും​ഭാ​ര​ൻ​മാ​രു​ടെ ദു​രി​ത​വും തു​ട​ങ്ങി​യ​ത്. മു​ൻ​പ് പാ​ത്ര​മു​ണ്ടാ​ക്കാ​നു​ള്ള മ​ണ്ണ് ധാ​രാ​ള​മാ​യി കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​ത് വി​ല ന​ൽ​കി വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഈ ​കു​ല​ത്തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ. എ​ന്നാ​ൽ, ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​രോ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളോ ത​യാ​റാ​യി​ട്ടു​മി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ പ​ല​രും ഈ െ താ​ഴി​ൽ വി​ട്ട് മ​റ്റ് കൂ​ലി​പ്പ​ണി​ക​ൾ​ക്ക് പോ​യി​ത്തു​ട​ങ്ങി. പ​ണ്ടു​മു​ത​ലേ ചെ​യ്തു പോ​രു​ന്ന ഒ​രു തൊ​ഴി​ൽ ഉ​പേ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന ബോ​ധ​മു​ള്ള​വ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും ഈ ​തൊ​ഴി​ൽ കൊ​ണ്ടു ന​ട​ക്കു​ന്ന​ത്.
ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വേ​ണ്ട രീ​തി​യി​ൽ പ​രി​ഗ​ണി​ച്ചാ​ൽ തീ​രാ​വു​ന്ന​വ​യാ​ണ് ഇ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രു​മു​ണ്ട്. എ​ന്നാ​ൽ പ്ര​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ വോ​ട്ടു​മാ​ത്രം നോ​ക്കു​ന്ന​തി​നാ​ൽ കും​ഭാ​ര​ൻ​മാ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. പാ​ത്രം നി​ർ​മി​ക്കാ​നു​ള്ള ച​ക്ര​വും മ​ണ്ണ് അ​ര​ക്കാ​നു​ള്ള യ​ന്ത്ര​വും ജോ​ലി ചെ​യ്യാ​നു​ള്ള ഷെ​ഡും ല​ഭി​ച്ചാ​ൽ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തെ പ​ഴ​യ ആ​ൾ കി​ട​ങ്ങൂ​ർ ച​ന്ദ്ര​ൻ പ​റ​യു​ന്ന​ത്. മു​ൻ​പ് ഏ​നാ​ന്തി മേ​ഖ​ല​യി​ൽ മാ​ത്രം മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളി​ൽ മ​ണ്‍​പാ​ത്ര നി​ർ​മാ​ണം ന​ട​ന്നി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ നാ​ലു വീ​ടു​ക​ളി​ൽ മാ​ത്ര​മാ​ണ് ഈ ​ജോ​ലി ചെ​യ്യു​ന്ന​ത്. നി​ല​ന്പൂ​രി​ലെ അ​രു​വാ​ക്കോ​ട് ഗ്രാ​മ​ത്തി​ലും സ്ഥി​തി ഭി​ന്ന​മ​ല്ല. മു​ൻ​പ് മ​ണ്ണ് സൗ​ജ​ന്യ​മാ​യി എ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വി​ല ന​ൽ​കി വേ​ണം കൊ​ണ്ടു​വ​രാ​ൻ. ഇ​തി​ന്‍റെ ല​ഭ്യ​ത കു​റ​വും ചി​ല​വും കൂ​ടി​യ​താ​ണ് പ്ര​ധാ​ന പ്ര​യാ​സ​ങ്ങ​ൾ.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് തെ​രു​വോ​ര​ത്ത് മ​ണ്‍​പാ​ത്ര ക​ച്ച​വ​ടം ന​ട​ക്കാ​ത്ത​ത് കും​ഭാ​ര​ൻ​മാ​രു​ടെ പ്ര​തി​സ​ന്ധി ഒ​ന്നു​കൂ​ടി വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ അ​വ​ശ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​വ​രു​ന്ന വി​വി​ധ സ​ഹാ​യ​ങ്ങ​ളി​ൽ കും​ഭാ​ര​ൻ​മാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള കും​ഭാ​ര സ​മു​ദാ​യ സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഒ​രു കു​ടും​ബ​ത്തി​ന് ര​ണ്ട് ലോ​ഡ് ക​ളി​മ​ണ്ണ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.
ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ഭ​യു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​പാ​ല​ൻ നി​ല​ന്പൂ​ർ, അ​ജി​ത് പ​റ​ന്പി​ൽ ബ​സാ​ർ, രാ​ജു ചേ​ളാ​രി, വി​ജ​യ​ൻ പാ​ടു​കാ​ട് എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കും തൊ​ഴി​ൽ മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.