101 ഓ​ടു​ക​യാ​ണ് ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ളു​മാ​യി
Wednesday, April 8, 2020 11:25 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൈ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തീ​ർ​ന്നു ബു​ദ്ധി​മു​ട്ടി​ലാ​യ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ക​യാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന. കേ​ര​ള​ത്തി​ലെ​വി​ടെ​യും ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​തി​ന് ബൃ​ഹ​ത്താ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി ല​ഭി​ക്കേ​ണ്ട ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ എ​റ​ണാ​കു​ള​ത്തു​നി​ന്ന് എ​ത്തി​ച്ചും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് കോ​ഴി​ക്കോ​ട് നി​ന്ന് എ​ത്തി​ച്ചു​മൊ​ക്കെ കോ​റോ​ണ​ക്കാ​ല​ത്തെ ജീ​വ​ൻ ര​ക്ഷ​യു​ടെ വേ​റി​ട്ട മാ​തൃ​ക സൃ​ഷ്ടി​ച്ചു ക​യ്യ​ടി നേ​ടു​ക​യായി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 50 ഓ​ളം രോ​ഗി​ക​ൾ​ക്കു​ള്ള ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ളാ​ണ് നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി​യ​ത്. മു​ണ്ടേ​രി​യി​ലെ ഒ​രു കു​ട്ടി​ക്ക് ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചു​കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ചൊ​വ്വാ​ഴ്ച കൊ​ടു​ത്ത​യ​ച്ച മ​രു​ന്ന് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് മു​ൻ​പേ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി.

അ​തോ​ടൊ​പ്പം തൃ​ശൂ​ർ സ്വ​ദേ​ശി ചോ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത ഡി​സ്പോ​സി​ബി​ൾ സ​ർ​ജി​ക്ക​ൽ ഗൗ​ണു​ക​ളും ബു​ധ​നാ​ഴ്ച എ​ത്തി​ച്ച് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എം.​മു​നീ​റി​ന് കൈ​മാ​റി. അ​തോ​ടൊ​പ്പം വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി എ​ത്തി​ച്ച മ​രു​ന്നു​ക​ളും രോ​ഗി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ചു കൈ​മാ​റി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഒ.​കെ.​അ​ശോ​ക​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​യൂ​സ​ഫ​ലി, ജെ.​ജെ.​നെ​ൽ​സ​ണ്‍, കെ.​ഗോ​പ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ട്ട​യാ​യ ആ​സൂ​ത്ര​ണ​മാ​ണ് മ​രു​ന്ന് വി​ത​ര​ണ​ത്തി​ൽ ഉ​ള്ള​ത്.

സ്റ്റേ​ഷ​നി​ലേ​ക്ക് പു​തു​താ​യി ല​ഭി​ച്ച വാ​ട്ട​ർ മി​സ്റ്റ് ബു​ള്ള​റ്റ് മു​ഖേ​ന വ​ള​രെ ഇ​ടു​ങ്ങി​യ വ​ഴി​ക​ളു​ള്ള രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് മ​രു​ന്നെ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​വു​ന്നു. അ​തോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റി​യ​ർ​മാ​രും ചേ​ർ​ന്നു​ള്ള കൂ​ട്ടാ​യ പ​രി​ശ്ര​മ​ഫ​ല​മാ​യാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലെ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം ഫ​ല​പ്ര​ദ​മാ​യി മ​രു​ന്ന് എ​ത്തി​ക്കാ​നും സ​ഹാ​യ​ക​മാ​വു​ന്ന​ത്. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും ജീ​വ​ൻ ര​ക്ഷ​യു​ടെ വേ​റി​ട്ട കാ​ഴ്ച​ക​ളാ​ണ് ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ​ർ​വീ​സ് മ​റ്റു സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് ചെ​യ്യു​ന്ന​ത്.