പോ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും പി​ടി​കൊ​ടു​ക്കാ​തെ അ​ജ്ഞാ​ത​ർ വി​ല​സു​ന്നു
Wednesday, May 20, 2020 10:56 PM IST
നി​ല​ന്പൂ​ർ: പോ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും പി​ടി​കൊ​ടു​ക്കാ​തെ അ​ജ്ഞാ​ത​രു​ടെ ശ​ല്യം തു​ട​രു​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വേ​ട്ടേ​ക്കോ​ട് യു​വ​തി​യു​ടെ ക​ണ്ണി​ൽ മു​ള​ക് പൊ​ടി ഇ​ട്ട് മ​ർ​ദി​ച്ച​താ​ണ് അ​വ​സാ​ന സം​ഭ​വം. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 തോ​ടെ​യാ​ണ് വേ​ട്ടേ​ക്കോ​ട് അ​റ​ക്ക​ല​ക​ത്ത് ക​ബീ​റി​ന്‍റെ ഭാ​ര്യ അ​ൻ​സീ​റ​യു​ടെ ക​ണ്ണി​ൽ അ​ജ്ഞാ​ത​ൻ മു​ള​ക്പൊ​ടി പ്ര​യോ​ഗം ന​ട​ത്തി​യ​ത്. വീ​ടി​ന് പു​റ​ത്തെ കു​ളി​മു​റി​യി​ൽ കു​ളി ക​ഴി​ഞ്ഞ ശേ​ഷം പു​റ​ത്തി​റ​ങ്ങി വീ​ട്ടി​നു​ള്ളി​ലേ​ക്ക് പോ​കാ​ൻ തു​ട​ങ്ങ​വെ​യാ​ണ് അ​ൻ​സീ​റ​യു​ടെ മു​ഖ​ത്ത് അ​ജ്ഞാ​ത​ൻ മു​ള​ക് പൊ​ടി തേ​ച്ച​ത്. പേ​ടി​ച്ചു ക​ര​ഞ്ഞ അ​ൻ​സീ​റ​യു​ടെ പു​റ​ത്ത് അ​ജ്ഞാ​ത​ൻ ച​വി​ട്ടു​ക​യും ചെ​യ്ത​തോ​ടെ അ​ൻ​സീ​റ നി​ല​ത്തേ​ക്ക് വീ​ണു. ഭാ​ര്യ​യു​ടെ​യും കു​ട്ടി​ക​ളു​ടെ​യും നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്തി​യി​ല്ല. മൂ​ന്ന് ദി​വ​സം മു​ൻ​പ് കു​ളി​മു​റി​ക്ക് സ​മീ​പം മു​ള​ക് പൊ​ടി വി​ത​റി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യും ക​ബീ​ർ പ​റ​ഞ്ഞു. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി കു​ടും​ബ​നാ​ഥ​ൻ​മാ​രും ചെ​റു​പ്പ​കാ​രും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ അ​ജ്ഞാ​ത​നെ പി​ടി​കൂ​ടാ​ൻ ഉ​റ​ക്ക​മി​ള​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ.് ചെ​റി​യ ടോ​ർ​ച്ച് വെ​ളി​ച്ചം സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ണു​ന്ന​താ​യി ക​ബീ​റി​ന്‍റെ അ​യ​ൽ​വാ​സി അ​ന്പ​ല​ക​ണ്ടി ഫി​റോ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ആം​ബു​ല​ൻ​സ് മാ​തൃ​ക​യി​ൽ വ​ന്ന വാ​ഹ​നം ആ​ൾ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നി​ർ​ത്താ​തെ പോ​യ​ത് സം​ശ​യം ഉ​ണ​ർ​ത്തു​ന്ന​താ​യും ഫി​റോ​സ് പ​റ​ഞ്ഞു.
നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ബി​നു വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​ക​ന്പാ​ടം ഇ​ടി​വ​ണ്ണ റോ​ഡി​ൽ ആ​റം​കോ​ട് ഭാ​ഗ​ത്ത് ചൊ​വ്വാ​ഴ്ച്ച 7.30 തോ​ടെ പോ​ലീ​സു​കാ​ര​ന്‍റെ വീ​ടി​ന്‍റെ ഗേ​യ്റ്റി​ൽ ഉ​ൾ​പ്പ​ടെ ത​ട്ടി​യ​താ​യും പ​റ​യു​ന്നു. ഇ​വി​ടെ​യും ചെ​റി​യ ടോ​ർ​ച്ച് വെ​ളി​ച്ചം ക​ണ്ട​താ​യി പ​റ​യു​ന്നു.