സൈ​ക്കി​ളി​ൽ നാട്ടിലേക്ക് പു​റ​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു
Wednesday, May 20, 2020 10:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സൈ​ക്കി​ളി​ൽ ഒ​ഡീ​ഷ​ലേ​ക്ക് പു​റ​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ആ​റു മ​ണി​യോ​ടെ​യാ​ണ് ഒ​ഡീ​ഷ​ലേ​ക്ക് സൈ​ക്കി​ളി​ൽ പോ​വു​ക​യാ​യി​രു​ന്ന അ​ഞ്ചു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ആ​ന​മ​ങ്ങാ​ട് എ​ട​ത്ത​റ​യി​ൽ പോ​ലീ​സ് ത​ട​ഞ്ഞ​ത്. ലോ​ക് ഡൗ​ണി​ൽ ഇ​ള​വു വ​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി​യി​ൽ നി​ന്നും ഒ​ഡീ​ഷ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​വ​രാ​യി​രു​ന്നു ഇ​വ​ർ. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി.ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ ത​ട​ഞ്ഞ​ത്. നേ​രം​ഇ​രു​ട്ടി​യ​തോ​ടെ ഇ​വ​രെ തി​രി​ച്ച​യ​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ കി​ട്ടാ​താ​യി. തു​ട​ർ​ന്നു ശീ​ല​ത്ത് അ​ഷ്റ​ഫ്, സ​ത്താ​ർ ആ​ന​മ​ങ്ങാ​ട് എ​ന്നി​വ​ർ വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എ​ത്തി​ച്ച സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഇ​ന്ന​ലെ രാ​വി​ലെ ബാ​ലു​ശേ​രി​യി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ചു.