കേ​ര​ള കോ​ണ്‍​ഗ്ര​സ് ​ധ​ർ​ണ ന​ട​ത്തും
Monday, May 25, 2020 11:35 PM IST
മ​ഞ്ചേ​രി: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 27നു ​രാ​വി​ലെ 10നു ​കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ക​ള​ക്ട​റേ​റ്റു​ക​ൾ​ക്കും മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തും.
നാ​ലു ശ​ത​മാ​നം സ്വ​ർ​ണ പ​ണ​യ കാ​ർ​ഷി​ക വാ​യ്പ്പ പു​നഃ​സ്ഥാ​പി​ക്കു​ക, റ​ബ്ബ​ർ സ്ഥി​ര​ത പ​ദ്ധ​തി​യി​ലെ കു​ടി​ശി​ക തീ​ർ​പ്പാ​ക്കു​ക, ക​ർ​ഷ​ക​ന്‍റെ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി ത​ള്ളു​ക, ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം 10000 രൂ​പം പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് ധ​ർ​ണ ന​ട​ത്തു​ന്ന​ത്.

പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ
എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു

എ​ട​ക്ക​ര: മേ​ഖ​ല​യി​ലെ വി​വി​ധ സ്കൂ​ളി​ൽ പ​രീ​ക്ഷ​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ വി​വി​ധ സ്കൂ​ളു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. രാ​വി​ലെ എ​ട​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, മ​രു​ത ഗ​വ.​ഹൈ​സ്കൂ​ൾ, പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നീ സ്കൂ​ളു​ക​ളി​ല​ത്തെി​യ അ​ദ്ദേ​ഹം അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചു.
തു​ട​ർ​ന്ന് പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ് സ്കൂ​ളി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. ചൊ​വ്വാ​ഴ്ച മു​ത​ൽ 30ാം തി​യ​തി വ​രെ​യാ​ണ് സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.
കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ളാ​ണ് ഇ​നി ന​ട​ക്കു​ക.