സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്കു ന​യ രൂ​പീ​ക​ര​ണം: ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ന​ട​ത്തി
Thursday, May 28, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 മ​ഹാ​മാ​രി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​നി​ശ്ചി​ത​ത്വം സൃ​ഷ്ടി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​നാ​യി സി​ബി​എ​സ്ഇ മ​ല​പ്പു​റം സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് സ്കൂ​ൾ മാ​നേ​ജ​ർ​മാ​ർ​ക്കും പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും ഏ​ക​ദി​ന ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ന​ട​ത്തി. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ ന​യ​രൂ​പീ​ക​ര​ണം നൂ​ത​ന കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ വെ​ബി​നാ​ർ സി​ബി​എ​സ്ഇ ന്യൂ ​ഡ​ൽ​ഹി ഗ​വ​ർ​ണിം​ഗ് ബോ​ഡി മെം​ബ​ർ ജ്യോ​തി അ​റോ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ്് പ​രീ​ക്ഷ ഫ​ലം ജൂ​ലൈ​യി​ൽ ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം അ​ധ്യ​യ​ന ദി​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​നാ​ൽ പാ​ഠ​ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കു​മെ​ന്നും അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പും യു​നെ​സ്കോ​യും നി​ഷ്ക​ർ​ഷി​ക്കു​ന്ന ആ​രോ​ഗ്യ പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ളു​ടെ സി​ബി​എ​സ്ഇ അം​ഗീ​കാ​രം ഉ​പാ​ധി​ക​ളി​ല്ലാ​തെ ഒ​രു വ​ർ​ഷം നീ​ട്ടി​യ​താ​യും അ​വ​ർ അ​റി​യി​ച്ചു. സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ല​ടി ശ്രീ ​ശാ​ര​ദ വി​ദ്യാ​ല​യ പ്രി​ൻ​സി​പ്പ​ൽ ഡോ.​ദീ​പ ച​ന്ദ്ര​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സ​ഹോ​ദ​യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ എം.ജൗ​ഹ​ർ, ഷം​ല യു. ​സാ​ലിം, എം.​ടി മൊ​യ്തു​ട്ടി, എ​സ്. സ്മി​ത, ഷാ​ജി ത​യ്യി​ൽ, മോ​നി യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഓ​ണ്‍​ലൈ​ൻ പ​ഠ​ന ശി​ബി​ര​ത്തി​ൽ സം​സ്ഥാ​ന​ത്തെ 150 സി​ബി​എ​സ്ഇ സ്കൂ​ൾ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.