കോവിഡ് 19 : 458 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, May 29, 2020 11:37 PM IST
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 458 പേ​ർ​ക്കു കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി അ​റി​യി​ച്ചു. 12,322 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 183 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ൾ കൂ​ടി വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം രോ​ഗ​മു​ക്ത​നാ​യി. മേ​യ് 21 ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ക​ണ്ണ​മം​ഗ​ലം എ​ട​ക്കാ​പ്പ​റ​ന്പ് സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.
ഇ​യാ​ളെ തു​ട​ർനി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സ്റ്റെ​പ് ഡൗ​ണ്‍ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യി​രി​ക്ക​ക​യാ​ണ്.