മ​ണ​ൽ ക​ട​ത്ത്: മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി
Saturday, May 30, 2020 11:17 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​ത്രി തൂ​ത​പ്പു​ഴ​യി​ൽ മ​ണ​ൽ ക​ട​ത്തി​യ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ഴ മ​ണ​ലു​മാ​യി ടി​പ്പ​റും പി​ക്ക​പ്പും കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചെ​മ്മ​ല​ശേ​രി പാ​റ​ക്ക​ട​വ്, മൂ​ർ​ക്ക​നാ​ട് വ​ട​ക്കു​മു​റി എ​ന്നീ ക​ട​വു​ക​ളി​ൽ നി​ന്നാ​ണ് പു​ല​ർ​ച്ചെ വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ ചാ​ക്കു​ക​ളി​ൽ മ​ണ​ൽ നി​റ​ച്ചു വാ​ഹ​ന​വു​മാ​യി എ​ത്തി മ​ണ​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സി​നെ വേ​ഷം മാ​റ്റി ക​ട​വു​ക​ളി​ൽ വി​ന്യ​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​നാ​യ​തെ​ന്നു കൊ​ള​ത്തൂ​ർ സി​ഐ പി.​എം ഷ​മീ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ഖ​ന​നം ചെ​യ്ത സം​ഭ​വ​ത്തി​ൽ പ​ന​ങ്ങാ​ങ്ങ​ര​യി​ൽ നി​ന്നും ചേ​ണ്ടി​യി​ൽ നി​ന്നും മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും ടി​പ്പ​റു​ക​ളും പി​ടി​ച്ചെ​ടു​ക്കു​ക​യും മാ​ലാ​പ്പ​റ​ന്പി​ൽ അ​ന​ധി​കൃ​ത​മാ​യി ലൈ​സ​ൻ​സി​ല്ലാ​തെ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ക​രി​ങ്ക​ല്ല് ഖ​ന​നം ചെ​യ്ത​തി​നു ഹി​റ്റാ​ച്ചി​യും ടോ​റ​സും പി​ടി​ച്ചെ​ടു​ത്ത​താ​യും കൊ​ള​ത്തൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.