എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ വെ​ല്ലു​വി​ളി​ച്ച് സി​പി​എം
Sunday, May 31, 2020 11:08 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഏ​റ​നാ​ട് എം​എ​ൽ​എ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് സി​പി​എം ചാ​ലി​യാ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പെ​രു​ന്പ​ത്തൂ​ർ ഭൂ​മി​പ്ര​ശ്ന​ത്തി​ലും മൊ​ട​വ​ണ്ണ​യി​ൽ മു​ഖ്യ​മ​ന്തി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച പ്ര​ദേ​ശി​ക​റോ​ഡു​ക​ളു​ടെ മ​റ​വി​ലും അ​ഴി​മ​തി ന​ട​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. എ​ൽ​ഡി​എ​ഫ് മെ​ന്പ​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ലേ​ക്ക് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും ഒ​ന്നും ത​രാ​ത്ത എം​എ​ൽ​എ ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് വീ​ട്ടി​ലേ​ക്ക് വ​രെ റോ​ഡു​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​ൻ ഫ​ണ്ട് ന​ൽ​കു​ക​യാ​ണ്.
മ​തി​ൽ​മൂ​ല റോ​ഡി​ന്‍റെ ആ​വ​ശ്യാ​ർ​ഥം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​ർ​വ​ക​ക്ഷി​ക​ൾ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ പ​ല​വ​ട്ടം പോ​യി​ട്ടും അ​നു​കൂ​ല മ​റു​പ​ടി ത​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മെ​ന്പ​ർ​മാ​ർ ത​ന്നെ മ​റു​പ​ടി പ​റ​യും. എം​എ​ൽ​എ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്തി​നെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. കേ​ര​ഗ്രാ​മം പ​ദ്ധ​തി​യും​എം​എ​ൽ​എ അ​ട്ടി​മ​റി​ച്ചു പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യാ​ണ് കേ​ര​ഗ്രാ​മം പ​ദ്ധ​തി​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് വ​രാ​തെ വി​ട്ടു​നി​ന്ന​തും എം​എ​ൽ​എ​യാ​ണ്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​രാ​ജ​ഗോ​പാ​ൽ, ഏ​രി​യാ ക​മ്മി​റ്റി അം​ഗം സ​ഹി​ൽ അ​ക​ന്പാ​ടം, മു​ൻ ഏ​രി​യാ ക​മ്മ​റ്റി അം​ഗം തോ​പ്പി​ൽ ചേ​ക്കു, കെ.​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.