വൃ​ക്ഷ​ത്തൈ​ക​ൾ ന​ൽ​കി
Sunday, May 31, 2020 11:08 PM IST
നി​ല​ന്പൂ​ർ: പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​ക്ക് വ​ന​സാ​മൂ​ഹ്യ​വ​ത്ക​ര​ണ വി​ഭാ​ഗം 10,000 വൃ​ക്ഷ​ത്തൈ​ക​ൾ ന​ൽ​കി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ത​ര​ണോ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് തൈ​ക​ൾ വ​നം വ​കു​പ്പ് ന​ൽ​കു​ന്ന​ത്. കോ​ഴി​ക്കോ​ട് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി എ​സ്റ്റെ​ൻ​ഷ​ൻ ഡി​എ​ഫ്ഒ പി.​ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, കൃ​ഷി വ​കു​പ്പ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് തൈ​ക​ളു​ടെ മോ​ണി​റ്റ​റിം​ഗ് ന​ട​ത്തു​മെ​ന്നും ഇ​ക്കു​റി വ​ന​മ​ഹോ​ത്സ​വ​ത്തി​ലൂ​ടെ നാ​ലു ല​ക്ഷ്യ​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ക എ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ അ​ധീ​ന​ത​യി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഫ​ല വൃ​ക്ഷ തൈ​ക​ൾ ന​ടും. വ​ന സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​നാ​തി​ർ​ത്തി​ക​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ൽ​കും.
വ​ന​ഭാ​ഗ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ന​ശി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, റേഞ്ച് ഓ​ഫി​സ​ർ കെ.​ടി.​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.