പു​തി​യ ക​ള​ക്ട​ർ ചു​മ​ത​ല​യേ​റ്റു
Wednesday, June 3, 2020 10:56 PM IST
മ​ല​പ്പു​റം പു​തി​യ മ​ല​പ്പു​റം ക​ള​ക്ട​റാ​യി കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ചു​മ​ത​ല​യേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നു ക​ള​ക്ട​റേ​റ്റ് ചേം​ബ​റി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ നി​ല​വി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യി​ലു​ള്ള എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി​യി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ത്. 2013 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യി​ട്ടാ​ണ് ഒൗ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും മ​ഴ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നു ചു​മ​ത​ല​യേ​റ്റ ശേ​ഷം ക​ള​ക്ട​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ല​വ​ർ​ഷ മു​ൻ​ക​രു​ത​ലു​ക​ൾ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ചും റ​വ​ന്യൂ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ നാ​മ​ക്ക​ലി​ലെ ക​ർ​ഷ​ക ദ​ന്പ​തി​ക​ളാ​യ കാ​ളി​യ​ണ്ണ​ൻ-​സെ​ൽ​വ​മ​ണി എ​ന്നി​വ​രു​ടെ മ​ക​നാ​ണ്. മെ​ക്കാ​നി​ക്ക​ൽ എ​ൻി​നീ​യ​റിം​ഗി​ൽ ബി​രു​ദ​വും ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെ​ന്‍റി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യി ജോ​ലി നോ​ക്കി​യ ശേ​ഷം കോ​ഴി​ക്കോ​ട് സ​ബ് ക​ള​ക്ട​ർ, ജ​ല​നി​ധി​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, കേ​ന്ദ്ര സ​ർ​വീ​സി​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, സ​ർ​വേ ഡ​യ​റ​ക്ട​ർ, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പൊ​തു ഭ​ര​ണം, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ദീ​പ​യാ​ണ് ഭാ​ര്യ. ആ​തി​ര, വി​ശാ​ഖ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ് അ​ഞ്ജു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.