ക​ള​ക്ട​ർ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
Friday, June 5, 2020 11:09 PM IST
എ​ട​ക്ക​ര: ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും നാ​ശം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ജി​ല്ല ക​ള​ക്ടറെത്തി. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യു​ടെ പു​തി​യ ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് പ്ര​ള​യ​ക്കെ​ടു​തി​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​ന് ഇന്നലെ രാ​വി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല​ത്തെി​യ​ത്. പി.​വി.അ​ൻ​വ​ർ എം​എ​ൽ​എ​യും ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മ​ണ​ലും അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി നീ​ക്കാ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ടും മ​റ്റും കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം നേ​രെ ക​വ​ള​പ്പാ​റ കോ​ള​നി​ക്കാ​ർ താ​മ​സി​ക്കു​ന്ന പോ​ത്തു​ക​ല്ലി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെത്തി. കോ​ള​നി​വാ​സി​ക​ളോ​ട് സം​സാ​രി​ച്ച അ​ദ്ദേ​ഹം ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ചെ​ന്പ​ൻ​കൊ​ല്ലി​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളും ചെ​ന്ന് ക​ണ്ടു.

ഇ​വി​ടെ നി​ന്ന് വീ​ണ്ടും ക​വ​ള​പ്പാ​റ ദു​ര​ന്ത ഭൂ​മി​യി​ലേ​ക്ക്. അ​നേ​കം മ​നു​ഷ്യ​രു​ടെ ജീ​വ​നെ​ടു​ത്ത മ​ണ്ണ​ട​ർ​ന്ന കു​ന്നി​നെ കു​റി​ച്ച് പി.​വി. അ​ൻ​വ​ർ എംഎ​ൽഎ വി​ശ​ദീ​ക​രി​ച്ചു​ന​ൽ​കി. തു​ട​ർ​ന്ന് ത​ന്നെ കാണാനെത്തിയ കോ​ള​നി​ക്കാ​രു​ടെ സ​ങ്ക​ട​ങ്ങ​ൾ കേ​ട്ടു. കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കി അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം അ​വ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. ​ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​നി​ര​യാ​യ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ജി​ല്ല ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പറഞ്ഞു. എ​ത്ര​യും വേ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും അ​തി​നു​ശേ​ഷം പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.