ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​തി​ഷേ​ധം
Saturday, July 4, 2020 11:44 PM IST
നി​ല​ന്പൂ​ർ: പെ​ട്രോൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​ക്കെ​തി​രെ ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റീ​സ് ഫെ​ഡ​റേ​ഷ​ൻ നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ പ​ള്ളി പ​രി​സ​ര​ത്തി​നി​ന്ന് തു​ട​ങ്ങി എ​ട​മ​ല പെ​ട്രോ​ൾ​പ​ന്പി​ൽ സ​മാ​പി​ച്ചു. പ​രി​പാ​ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു മൈ​ലാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മീ​ബ് ഉ​പ്പ​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ്കു​ട്ടി ക​ള​രി​ക്ക​ൽ, സു​രേ​ഷ് ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ പ്രസംഗിച്ചു.

പെ​ട്രോ​ൾ വി​ല​ക്ക​യ​റ്റം മു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, സ്കൂ​ട്ടി ഉ​പ​യോ​ഗി​ച്ച് ഉ​പ​ജീ​വ​നം മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കു​ടും​ങ്ങ​ളെ പ​ട്ടി​ണ​യി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ലോ​ട്ട​റി വി​ല്പ​ന, പ​പ്പ​ടം, കു​ട​ക​ൾ, ബേ​ക്ക​റി, പേ​പ്പ​ർ, പേ​ന, സോ​പ്പ് എ​ന്നി​വ വി​ൽ​പ്പ​ന ന​ട​ത്താ​ൻ സ്കൂ​ട്ടി ആ​വ​ശ്യ​മാ​ണ്. മു​ന്പു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ,ഡീ​സ​ൽ സ​ബ്സി​ഡി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.