കാ​ഞ്ഞി​ര​ക്കു​ന്നി​ൽ സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു
Sunday, July 5, 2020 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭാ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 28-ാം വാ​ർ​ഡി​ലെ കാ​ഞ്ഞി​ര​ക്കു​ന്ന്് പു​ന​ര​ധി​വാ​സ കോ​ള​നി​യി​ലെ ഭ​വ​ന​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു തു​ട​ക്ക​മാ​യി. 2001ലാ​ണ് ജൂ​ബി​ലി റോ​ഡി​ലെ പു​റ​ന്പോ​ക്കി​ൽ ഷീ​റ്റു​കൊ​ണ്ടു കെ​ട്ടി​യു​ണ്ടാ​ക്കി​യ ചേ​രി​യി​ൽ താ​മ​സി​ച്ചി​രു​ന്ന 29 കു​ടും​ബ​ങ്ങ​ളെ ന​ഗ​ര​സ​ഭ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ഞ്ഞി​ര​ക്കു​ന്നി​ൽ സ്ഥ​ലം വാ​ങ്ങി 300 സ്ക്വ​യ​ർ ഫീ​റ്റി​ൽ വീ​ടു കെ​ട്ടി പു​ന​ര​ധി​വ​സി​പ്പി​ച്ച​ത്.
20 വ​ർ​ഷം പി​ന്നി്ട്ട വീ​ടു​ക​ൾ പ​ല​തും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 16 വീ​ടു​ക​ൾ ആ​ധു​നി​ക രീ​തി​യി​ൽ പു​ന​ർ നി​ർ​മി​ക്കു​ക​യാ​ണ്. 2001 ൽ 29 ​വീ​ടു​ക​ൾ നി​ർ​മി​ച്ച​തി​ൽ നാ​ലു വീ​ട്ടു​കാ​ർ ഒ​ഴി​ഞ്ഞു പോ​യി.
അ​ഞ്ചു വീ​ട്ടു​കാ​ർ പു​തു​ക്കി​പ്പ​ണി​തു. നാ​ലു വീ​ടു​ക​ളി​ൽ കു​റ​ഞ്ഞ അം​ഗ​ങ്ങ​ളാ​യ​തി​നാ​ൽ നി​ല​വി​ലു​ള്ള സ്ഥി​തി​യി​ൽ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്ന് വീ​ട്ടു​കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ബാ​ക്കി​യു​ള്ള 16 വീ​ടു​ക​ളാ​ണി​പ്പോ​ൾ പൊ​ളി​ച്ച് ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ട് ബെ​ഡ് റൂം, ​ഹാ​ൾ, കി​ച്ച​ണ്‍, ടോ​യ്ല​റ്റ്, സി​റ്റൗ​ട്ട് എ​ന്നി​വ​യ​ട​ങ്ങി​യ ഭ​വ​ന​ങ്ങ​ൾ​ക്ക് വീ​ടൊ​ന്നി​ന് ന​ഗ​ര​സ​ഭ 4.25 ല​ക്ഷം രൂ​പ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു ന​ൽ​കു​ന്ന​ത്. ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ 16 പേ​രും ഈ ​സം​ഖ്യ​യി​ൽ ഒ​തു​ങ്ങി വീ​ടു​വ​യ്ക്കു​ന്ന​തി​നു കു​ടും​ബ​ശ്രീ ഭ​വ​ന നി​ർ​മാ​ണ സം​രം​ഭ​ക ഗ്രൂ​പ്പാ​യ മാ​ലാ​ഖ സൊ​ലൂ​ഷ​നു​മാ​യാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു.
കു​ടും​ബ​ശ്രീ യൂ​ണി​റ്റ് മൂ​ന്നു മാ​സം കൊ​ണ്ടു ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും. 600 സ്ക്വ​യ​ർ ഫീ​റ്റ് വീ​ട് നി​ർ​മി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ ഒ​രു ല​ക്ഷം രൂ​പ ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യി കു​ടും​ബ​ശ്രീ യൂ​ണി​റ്റി​നു ന​ൽ​കും.
പു​തി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നോ​ട് കോ​ള​നി വാ​സി​ക​ൾ ന​ന്ദി പ​റ​ഞ്ഞു. ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് കു​റ്റി​യ​ടി​ച്ച് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം തു​ട​ക്കം കു​റി​ച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ രാ​ജ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
കൗ​ണ്‍​സി​ല​ർ കെ.​സു​ന്ദ​ര​ൻ, മു​ൻ കൗ​ണ്‍​സി​ല​ർ എം.​ഹ​നീ​ഫ, ഗു​ണ​ഭോ​ക്തൃ​സ​മി​തി ക​ണ്‍​വീ​ന​ർ കെ.​റ​ഷീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.