ദേ​ശീ​യ സാ​ന്പി​ൾ സ​ർ​വേ ഇ​ന്നു പു​ന​രാ​രം​ഭി​ക്കും
Sunday, July 5, 2020 11:26 PM IST
മ​ല​പ്പു​റം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ച ദേ​ശീ​യ സാ​ന്പി​ൾ സ​ർ​വെ ജി​ല്ല​യി​ൽ ഇ​ന്നു മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. തൊ​ഴി​ൽ - തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ സം​ബ​ന്ധി​ക്കു​ന്ന പി​രി​യോ​ഡി​ക് ലേ​ബ​ർ ഫോ​ഴ്സ് സ​ർ​വെ​യാ​ണ് ജി​ല്ല​യി​ലെ തി​രു​നാ​വാ​യ, ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി തു​ട​ങ്ങു​ന്ന​ത്.
തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്തി​ലെ 18, 20, 22 വാ​ർ​ഡു​ക​ളി​ൽ ജൂ​ലൈ ആ​റ്, ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലും ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, ആ​റ് വാ​ർ​ഡു​ക​ളി​ൽ ജൂ​ലൈ എ​ട്ടു മു​ത​ൽ 10 വ​രെ​യു​മാ​ണ് സ​ർ​വെ ന​ട​ക്കു​ക. സ​ർ​വേ ന​ട​ക്കു​ന്ന വീ​ടു​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ പ​ത്താം​ക്ലാ​സ് യോ​ഗ്യ​ത, തൊ​ഴി​ൽ, തൊ​ഴി​ൽ ല​ഭ്യ​ത​യെ സം​ബ​ന്ധി​ക്കു​ന്ന മ​റ്റു വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ ഈ ​സ​ർ​വേ​യ്ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.