നി​ല​ന്പൂ​രി​ൽ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു
Tuesday, July 7, 2020 11:15 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. യോ​ഗ​തീ​രു​മാ​ന​പ്ര​കാ​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യും ഉ​ദ്യോ​ഗ​സ്ഥ​രും വ​ട​പു​റം പാ​ലം, നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു​മു​റി റോ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​വി​ധ തീ​രു​മാ​ന​ങ്ങ​ളും കൈ​കൊ​ണ്ടു.
നി​ല​ന്പൂ​ർ വ​ട​പു​റം പാ​ല​ത്തി​ന് സ​മീ​പം ക​നോ​ലി പ്ലോ​ട്ടി​നോ​ടു ചേ​ർ​ന്ന് അ​ന്ത​ർ സം​സ്ഥാ​ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും മ​റ്റും നി​ർ​ത്തി​യി​ടു​ന്ന​തു കാ​ര​ണം വ​ലി​യ ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. റോ​ഡ​രി​കി​ൽ ക​ട്ട​പാ​കി​യ സ്ഥ​ല​ത്ത് ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തു കാ​ര​ണം ക​ട്ട​ക​ൾ പൊ​ട്ടു​ന്ന​തി​നും ക​ട്ട​ക​ൾ താ​ഴ്ന്ന് വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.
കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും മാ​ലി​ന്യ​വും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് വ​ലി​യ ആ​രോ​ഗ്യ ഭീ​ഷ​ണി​യും സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
ശൗ​ചാ​ല​യ​ത്തി​ന്‍റെ പ​ണി പെ​ട്ട​ന്ന് പൂ​ർ​ത്തി​യാ​ക്കും. പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ് ശൗ​ചാ​ല​യം പ​ണി​യു​ന്ന​ത്. ഇ​വി​ടെ പേ ​പാ​ർ​ക്കി​ങ് സം​വി​ധാ​ന​വും ക്ര​മീ​ക​രി​ക്കും. പ​ണം പി​രി​ക്കു​വാ​നും ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. അ​തു​വ​രെ ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കി​ല്ല. സി​സി​ടി​വി​യും സ്ഥാ​പി​ക്കും.
പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ടാ​ക്സി സ്റ്റാ​ന്‍റ് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തും. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ര​ക്കേ​റെ​യു​ള്ള വീ​ട്ടി​ക്കു​ത്ത് റോ​ഡി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ക്ക് പു​റ​മെ നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ബി​നു, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഈ​സ്റ്റ​ർ യാ​ഷി​ക എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.