എ​ട​ക്ക​ര​യി​ലും വ​ഴി​ക്ക​ട​വി​ലു​മാ​യി നാ​ല് വാ​ർ​ഡു​ക​ൾ ഹോ​ട്ട്സ്പോ​ട്ട്
Tuesday, July 7, 2020 11:15 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളും, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡും പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പ​ടി, പാ​ലേ​മാ​ട്, പാ​യി​ന്പാ​ടം വാ​ർ​ഡു​ക​ളും, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​പ​ടി വാ​ർ​ഡു​മാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച​ത്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗം ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. 240 പേ​രാ​ണ് എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ പാ​ലേ​മാ​ട് സ​ന്പ​ർ​ക്കം വ​ഴി മൂ​ന്ന് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
വി​ദേ​ശ​ത്ത് നി​ന്നും, ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നും വ​ന്ന​വ​രി​ൽ 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തീ​ക​രി​ച്ച​വ​രു​മു​ണ്ട്. നാ​ലു​പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്കു​ക​യും ഇ​തി​ൽ മൂ​ന്ന് പേ​ർ​ക്ക് സ​ന്പ​ർ​ക്കം വ​ഴി രോ​ഗം പ​ട​രു​ക​യും ചെ​യ്തു.
എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ 10 പേ​ർ​ക്കാ​ണ് ഇ​രു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​റു​പേ​ർ രോ​ഗം ഭേ​ദ​മാ​യി തി​രി​ച്ചെ​ത്തി. നാ​ലു​പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ട് ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ങ്ങ​ളി​ൽ 14 പേ​രു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട്, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ചാ​ച്ചി, എ​ട​ക്ക​ര പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ടി.​കെ.​ജാ​ബി​ദ്, എ​ട​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.