പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Thursday, July 9, 2020 11:32 PM IST
പോ​ത്തു​ക​ല്ല്: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പോ​ത്തു​ക​ല്ലി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സ്പീ​ക്ക​റു​ടെ വി​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​നേ​യും സം​സ്ഥാ​ന നേ​താ​ക്ക​ള​യും അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പോ​ലി​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​ക​ടനം ന​ട​ത്തി​യ​ത്. സ്വ​പ്ന സു​രേ​ഷി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടു​മാ​യി മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള മ​ന്ത്രി​മാ​രെ തെ​രു​വി​ൽ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ചേ​ർ​ന്ന യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വി.​എ​സ്.​ജോ​യ് പ​റ​ഞ്ഞു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി.​ന​ഷീ​ദ്, ബി​നീ​ഷ്, യൂ​സ​ഫ് കാ​ളി​മ​ഠ​ത്തി​ൽ, ഷ​ഫീ​ഖ് മ​ണ​ലൊ​ടി, മ​ത്താ​യി, ഗ​ഫൂ​ർ എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.