കോ​വി​ഡ് വ്യാ​പ​നം: അ​തീ​വ ജാ​ഗ്ര​ത വേ​ണമെന്ന് ക​ള​ക്ട​ർ
Thursday, July 9, 2020 11:32 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ​ല മേ​ഖ​ല​ക​ളി​ലും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​ന​ത്തോ​ത് കൂ​ടു​ത​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ന്നാ​നി താ​ലൂ​ക്ക് പ​രി​ധി​യി​ൽ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും. ഇ​തി​നു പു​റ​മെ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി തീ​രു​മാ​നി​ച്ചു.
നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രി​ൽ ന​ട​ത്തി​യ സാ​ന്പി​ൾ സ​ർ​വേ​യി​ൽ പോ​ലും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത് സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു​ണ്ട്.
ജൂ​ണി​ൽ ന​ട​ത്തി​യ സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ വ​ട്ടം കു​ളം പ​ഞ്ചാ​യ​ത്തി​ൽ പ​ത്തു പേ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. പൊ​ന്നാ​നി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി മാ​ത്രം ഇ​പ്പോ​ൾ 50 പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ട്.
ജൂ​ലൈ ആ​റി​ന് വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ 151 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഒ​രാ​ൾ​ക്കും ജൂ​ലൈ എ​ട്ടി​ന് കാ​ല​ടി​യി​ൽ 152 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ ഒ​രാ​ൾ​ക്കും ജൂ​ലൈ ആ​റി​നു ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ 93 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ ര​ണ്ടു പേ​ർ​ക്കും പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ ജൂ​ലൈ ആ​റി​ന് 107 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ ര​ണ്ട് പേ​ർ​ക്കും ജൂ​ലൈ ഏ​ഴി​നു 299 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ ആ​റു പേ​ർ​ക്കും ജൂ​ലൈ എ​ട്ടി​ന് 310 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 15 പേ​ർ​ക്കും പോ​സി​റ്റീ​വാ​ണെ​ന്ന​തു ഏ​റെ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു.
മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ 120 പേ​രെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​തി​ൽ ഒ​രാ​ൾ​ക്കും പെ​രു​ന്പ​ട​പ്പി​ൽ 149 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ ഒ​രാ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഈ ​മേ​ഖ​ല​യി​ൽ വെ​റും മൂ​ന്നു ദി​വ​സം കൊ​ണ്ട് 30 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​ത്. പ​ത്തു വ​യ​സി​നും 60 വ​യ​സി​നു​മി​ട​യി​ലു​ള്ള​വ​രും വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​ത്.
ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളോ മ​റ്റ് രോ​ഗ​ങ്ങ​ളോ ഉ​ള്ള​വ​ർ ചി​കി​ത്സാ​ർ​ഥ​മ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല.
രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി മാ​സ്ക്ക്്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം.