കോ​വി​ഡ്: ജി​ല്ല​യി​ൽ താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ സാ​ന്പി​ൾ ശേ​ഖ​ര​ണകേ​ന്ദ്ര​ങ്ങ​ൾ
Saturday, July 11, 2020 11:40 PM IST
മ​ല​പ്പു​റം; ജി​ല്ല​യി​ൽ പ​ല മേ​ഖ​ല​ക​ളി​ലും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​പ്പു​റം പി.​എ​ച്ച് ലാ​ബി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും താ​ലൂ​ക്കു ത​ല​ത്തി​ൽ സാ​ന്പി​ൾ ശേ​ഖ​ര​ണ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​നും സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ലാ​ബാ​യി​രി​ക്കും ഇ​ത്. പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് പൊ​ന്നാ​നി താ​ലൂ​ക്കി​ൽ അ​ഞ്ച് സാ​ന്പി​ൾ ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും. പി.​എ​ച്ച് ലാ​ബി​ൽ ആ​ർ​ടി​പി​സി​ആ​ർ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ബു​ക്ക് ഡി​പ്പോ​യു​ടെ കെ​ട്ടി​ടം ലാ​ബി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ബു​ക്ക്് ഡി​പ്പോ​ക്ക് പ​ക​രം സം​വി​ധാ​നം ഒ​രു​ക്കും.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ക​ഐം​എ​സ്‌​സി​എ​ൽ മു​ഖേ​ന ഓ​ർ​ഡ​ർ ന​ൽ​കി​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​മ​യ​ത്തി​നു ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഗൗ​ര​വ​മാ​യി​ക്കാ​ണും. ഇ​വ അ​ടി​യ​ന്ത​ര​മാ​യി ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
രോ​ഗി​ക​ളെ​യും സ്ര​വ പ​രി​ശോ​ധ​ന​ക്കാ​യി രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രെ കൊ​ണ്ടു​വ​രു​ന്ന​തി​നും തി​രി​ച്ചു വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ആം​ബു​ല​ൻ​സ് സൗ​ക​ര്യം ആ​വ​ശ്യ​മാ​യ​തി​നാ​ൽ 40 ആം​ബു​ല​ൻ​സു​ക​ൾ കൂ​ടി ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തും. ആം​ബു​ല​ൻ​സ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ക​ണ്‍​സോ​ൾ ഉ​ണ്ടാ​ക്കും. ഇ​തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്കാ​യി​രി​ക്കും. ആം​ബു​ല​ൻ​സു​ക​ൾ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കും.
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​ത​ൽ പേ​രി​ൽ രോ​ഗ​ബാ​ധ​യു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നു കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ഇ​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി 50,000 പ​രി​ശോ​ധ​ന കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കാ​നും പ​രി​ശോ​ധ​നാ ഫ​ലം വേ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ ഐ​സി​യു ബെ​ഡു​ക​ളും വെ​ന്‍റി​ലേ​റ്റ​റു​ക​ളും ജി​ല്ല​യി​ലൊ​രു​ക്കും.
എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ആ​ർ​ടി സം​വി​ധാ​നം ശ​ക്ത​മാ​ക്കി കൂ​ടു​ത​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നും സ്പീ​ക്ക​ർ നി​ർ​ദേ​ശം ന​ൽ​കി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഷെ​ൽ​റ്റ​ർ ഒ​രു​ക്കും. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന ഭ​ക്ഷ്യ കി​റ്റു​ക​ൾ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യാ​നും സ്പീ​ക്ക​ർ നി​ർ​ദേ​ശി​ച്ചു.
ഇ​തി​നാ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ, എ​ഡി​എം എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.



.