പൊ​ന്നാ​നി സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ; റോ​ഡു​ക​ൾ വി​ജ​ന​മാ​യി
Sunday, July 12, 2020 11:50 PM IST
പൊ​ന്നാ​നി: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ പൊ​ന്നാ​നി​യി​ൽ ഇ​ന്ന​ലെ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റ് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു​മ​ല്ലാ​തെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​യി​ല്ല.

ഡോ​ക്ട​ർ​മാ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ, വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം വ്യ​ക്തി​ക​ൾ​ക്ക് ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ന്നാ​നി​യി​ൽ നേ​ര​ത്തെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൊ​ന്നാ​നി​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ​യാ​ണ് ഞാ​യാ​റാ​ഴ്ച സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.

പൊ​ന്നാ​നി​യു​ടെ റോ​ഡു​ക​ളും ഇ​ട​വ​ഴി​ക​ളു​മെ​ല്ലാം വി​ജ​ന​മാ​യി​രു​ന്നു. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും തു​റ​ന്നി​ല്ല. അ​നാ​വ​ശ്യ വ​ണ്ടി​ക​ളൊ​ന്നും ത​ന്നെ റോ​ഡി​ലി​റ​ങ്ങി​യി​ല്ല. ദി​നം​പ്ര​തി പോ​സ്റ്റീ​വ് കേ​സു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ​ക്ക് ഭീതി വ​ന്നു തു​ട​ങ്ങി.