എ​ട​ക്ക​ര​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഒ​രാ​ൾ​ക്ക് കൂ​ടി രോഗം
Sunday, July 12, 2020 11:50 PM IST
എ​ട​ക്ക​ര: ഹോ​ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച പാ​ലേ​മാ​ട് ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. വി​ദേ​ശ​ത്തു നി​ന്നും നാ​ട്ടി​ല​ത്തെി​യ പ്ര​വാ​സി​ക്കാ​ണ് ജൂ​ണ്‍ 19ന് ​ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളി​ൽ നി​ന്നു​ള്ള സ​ന്പ​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മ​റ്റു മൂ​ന്നു​പേ​ർ​ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച രോ​ഗം പ​ക​ർ​ന്ന​ത്.
ഇ​തി​ലെ ഒ​രാ​ളി​ൽ നി​ന്നാ​ണ് അ​ഞ്ചാ​മ​ത്തെ ആ​ളി​ലേ​ക്കും രോ​ഗം പ​ട​ർ​ന്ന​ത്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പാ​ലേ​മാ​ട്, പാ​യി​ന്പാ​ടം, പ​ള്ളി​പ്പ​ടി എ​ന്നീ മൂ​ന്ന് വാ​ർ​ഡു​ക​ളും വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡി​ലും ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ൽ ഹോ​ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​റു​പ​തോ​ളം ആ​ളു​ക​ൾ​ക്കാ​ണ് ഇ​വി​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഇ​തി​ൽ 25 ആ​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്. രോ​ഗം ബാ​ധി​ച്ച ചി​ല​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.
പ്ര​ദേ​ശ​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും തീ​രു​മാ​നം.