നാ​യ്ക്കു​ട്ടി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാ​ഗം​ങ്ങ​ൾ
Sunday, July 12, 2020 11:52 PM IST
വ​ണ്ടൂ​ർ: ടാ​റി​ൽ കു​ടു​ങ്ങി കി​ട​ന്ന നാ​യ കു​ട്ടി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാ​ഗം​ങ്ങ​ൾ.​ ക​ഴി​ഞ്ഞ ദി​വ​സം പോ​രൂ​ർ കോ​ട്ട​ക്കു​ന്നി​ലാ​ണ് സം​ഭ​വം. കോ​ട്ട​ക്കു​ന്ന് കൂ​ളി മൈ​താ​ന​ത്തി​ന് സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് റോ​ഡ് പ​ണി​ക്ക് ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ർ വീ​പ്പ​യി​ൽ നാ​യ കു​ടു​ങ്ങി കി​ട​ന്നി​രു​ന്ന​ത് ക​ണ്ട നാ​ട്ടി​ലെ യു​വാ​ക്ക​ൾ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ തി​രു​വാ​ലി അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക്ഷീ​ണി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്ന നാ​യ​ക്ക് നാ​ട്ടു​കാ​ർ ഭ​ക്ഷ​ണ​വും ന​ൽ​കി.
രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി നാ​യ​യെ പു​റ​ത്തെ​ടു​ത്ത​ത്. ശ​രീ​ര​ത്തി​ൽ പ​റ്റി​പ്പി​ടി​ച്ചി​രു​ന്ന ടാ​ർ ഓ​യി​ൽ ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കി സ്വ​ത​ന്ത്ര​യാ​ക്കി. പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ൻ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ,സു​നീ​ർ പു​ളി​ക്ക​ൽ, എ​ൻ.​എം.​സു​ഹൈ​ൽ, സി.​കെ.​ഇ​സ്ലാം അ​ലി, സു​നു കോ​ട്ടാ​ല, സി. ​പ്ര​ശോ​ഭ്, ശി​ബി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.