മ​ഞ്ചേ​രി​യി​ലെ​ത്തു​ന്ന​വ​ർ ഇ​നി ഭ​ക്ഷ​ണ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ല്ല
Monday, July 13, 2020 11:35 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രും മ​റ്റും ഇ​നി ഭ​ക്ഷ​ണം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രി​ല്ല. ല​യ​ണ്‍​സ് ക്ല​ബ്ബ് ഓ​ഫ് ഏ​റ​നാ​ടി​ന്‍റെ വി​ശ​പ്പ് ര​ഹി​ത മ​ഞ്ചേ​രി പ​ദ്ധ​തി​യി​ലൂ​ടെ ഇ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഉ​ച്ച ഭ​ക്ഷ​ണം ല​ഭി​ക്കും.​ഹോ​ട്ട​ൽ പു​ഷ്പ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ല​റി​യി​ച്ചു.​
ഇ​തോ​ടൊ​പ്പം ഭ​വ​ന ര​ഹി​ത​രാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് ന​ൽ​കു​ന്ന ഹോം ​ഫോ​ർ ഹോം​ലെ​സ് പ​ദ്ധ​തി, നി​ർ​ധ​ന വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ധ​ന​സ​ഹാ​യം, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കും സ​ന്ന​ദ്ധ​സേ​വ​ക​ർ​ക്കും കൃ​ത്രി​മ ശ്വാ​സോ​ച്ഛ്വാ​സ പ​രി​ശീ​ല​നം, ഒ​രു കി​ലോ പ്ലാ​സ്റ്റി​കി​ന് ഒ​രു കി​ലോ അ​രി എ​ന്ന പ​ദ്ധ​തി​യി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​നം, ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സു​ക​ൾ, കാ​ന്പ​സു​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണം, കു​ട്ടി​ക​ളി​ലെ ക്യാ​ൻ​സ​ർ നി​ർ​ണ​യ​വും തു​ട​ർ ചി​കി​ത്സ​യും,
അം​ഗ​ങ്ങ​ൾ​ക്ക് ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ളും ക്ല​ബ് ആ​വി​ഷ്ക്ക​രി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ രാ​ജേ​ഷ് ചെ​മ്മി​നി​ക്ക​ര (പ്ര​സി​ഡ​ന്‍റ്), രോ​ഷ​ൻ കോ​ർ​മ​ത്ത് (സെ​ക്ര​ട്ട​റി), ലി​നീ​ഷ് കോ​ടി​യാ​ട്ട് (ട്ര​ഷ​റ​ർ), സു​ബ്ര​ഹ്മ​ണ്യ​ൻ കൃ​ഷ്ണ​മൂ​ർ​ത്തി (സോ​ണ്‍ ചെ​യ​ർ​മാ​ൻ) പ​ങ്കെ​ടു​ത്തു.