വാക്കയിൽപടി ഹൈടെക് അങ്കണവാടി ഉദ്ഘാടനം
Tuesday, July 14, 2020 11:20 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ര​ജ​ത ജൂ​ബി​ലി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന 12 ഹൈ​ടെ​ക്ക് അ​ങ്ക​ണ​വാ​ടി​യി​ലെ എ​ട്ടാ​മ​ത്തേ​തു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഹൈ​ടെ​ക്ക് അ​ങ്ക​ണ​വാ​ടി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. 600 സ്ക്വ​യ​ർ ഫീറ്റി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ത്തി​ന് ശി​ശു​സൗ​ഹൃ​ദ​മാ​യ വ​ർ​ണ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ച ചു​മ​രു​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, ക​ളി​ക്കോ​പ്പു​ക​ൾ, ടി​വി, ലാ​പ്പ്ടോ​പ്പ്, സൗ​ണ്ട് സി​സ്റ്റം, ആ​ധു​നി​ക പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്രം എ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നും അ​ങ്ക​ണ​വാ​ടി​യി​ൽ സൗ​ക​ര്യ​മു​ണ്ട്. 13 ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ് പൊ​തു​ശി​ശു പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഗു​ണ​മേ​ൻ​മ​യും ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ആ​ന​ത്താ​നം, ല​ക്ഷം​വീ​ട് ചെ​ന്പ​ൻ​കു​ന്ന്, കു​ന്ന​പ​ള്ളി, നാ​ര​ങ്ങാ​കു​ണ്ട്, ആ​ശാ​രി​ക്ക​ര റെ​യി​ലും​ക​ര എ​ന്നീ അ​ങ്ക​ണ​വാ​ടി​ക​ൾ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.
ബാ​ക്കി വ​രു​ന്ന അ​ഞ്ചു അ​ങ്ക​ണ​വാ​ടി​ക​ളും ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​ണ്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ​രാ​ജ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ശോ​ഭ​ന, പ്ര​തി​പ​ക്ഷ നേ​താ​വ് താ​മ​ര​ത്ത് ഉ​സ്മാ​ൻ, ഐ​സി​ഡി​എ​സ് സു​പ്പ​ർ​വൈ​സ​ർ പി. ​ആ​യി​ഷ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഹ​ന്ന, കെ.​സു​ന്ദ​ര​ൻ, അ​ന്പി​ളി മ​നോ​ജ്, മു​ൻ കൗ​ണ്‍​സി​ല​ർ ഇ.​കെ. അ​ക്ബ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കീ​ഴി​ശേ​രി വാ​പ്പു സ്വാ​ഗ​ത​വും സ​ര​സ്വ​തി ന​ന്ദി​യും പ​റ​ഞ്ഞു.