യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ത്യഗ്ര​ഹ സ​മ​രം
Tuesday, July 14, 2020 11:20 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ അ​ഴി​മ​തി മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. .കേ​ര​ളം ഭ​രി​ക്കു​ന്ന ക​ച്ച​വ​ട സം​ഘ​ത്തെ വെ​ല്ലു​ന്ന ക​ച്ച​വ​ട സം​ഘ​മാ​ണ് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് കെ.​കെ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ​റ​ഞ്ഞു.
സി​പി​എം ഭ​രി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളി​ലെ​ല്ലാം അ​ഴി​മ​തി​യും സ്വ​ജ​ന പ​ക്ഷ​പാ​ത​വും വ്യാ​ജ രേ​ഖ ച​മ​ക്ക​ലും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ഭ​ര​ണ​ക​ച്ച​വ​ട സം​ഘ​ങ്ങ​ൾ​ക്ക് ഈ ​പ​ഞ്ചാ​യ​ത്തി​ലും ക​ണ്ണി​ക​ളു​ണ്ടോ എ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​മീ​ർ പാ​താ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ഉ​മ്മ​ർ അ​റ​ക്ക​ൽ, പി.​രാ​ധാ​കൃ​ഷ്ണ​ൻ, സ​ലീം കു​രു​വ​ന്പ​ലം, പി.​എം.​ജോ​ണി, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, വി.​ബാ​ബു​രാ​ജ്, സി.​സു​കു​മാ​ര​ൻ, അ​നി​ഷ്, കു​ഞ്ഞാ​ലി, ഷി​ബു ചെ​റി​യാ​ൻ, ജോ​ർ​ജ് കു​ള​ത്തൂ​ർ, ടി.​ഹ​രി​ദാ​സ​ൻ,
ഹാ​രി​സ് ക​ള​ത്തി​ൽ, വി.​വി​ശ്വ​നാ​ഥ​ൻ, ഷ​ഫീ​ക്ക്, കു​ഞ്ഞി​മു​ഹ​മ്മ​ദ്, ആ​ഷി​ക് പാ​താ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ന്പ​ർ​മാ​രാ​യ ഷ​ബീ​ർ ക​റു​മു​ക്കി​ൽ,
അ​ബു താ​ഹി​ർ ത​ങ്ങ​ൾ, സ​ലാം ആ​റ​ങ്ങോ​ട​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, ഫെ​ബി​ല ബേ​ബി, ഹാ​ജ​റ ഹു​സൈ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.