സ​ർ​ക്കാ​ർ ഓ​ഫീ​സിലേക്ക് അ​നാ​വ​ശ്യ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണം: ക​ള​ക്ട​ർ
Wednesday, July 15, 2020 11:30 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ദി​നം വ​ള​രെ കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു രോ​ഗ വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കും. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പോ​ലും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.
ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന അ​പേ​ക്ഷ​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഓ​ണ്‍​ലൈ​നാ​യി ന​ൽ​ക​ണം. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നു നേ​രി​ട്ട് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ ഓ​ഫീ​സു​ക​ളി​ൽ വ​രേ​ണ്ട​തു​ള്ളൂ. നി​ർ​ബ​ന്ധി​ത സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഫീ​സു​ക​ളി​ൽ വ​രു​ന്ന​വ​ർ മാ​സ​ക്ക് ധ​രി​ക്കു​ക​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും പ​ത്തു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ വ​രാ​ൻ പാ​ടി​ല്ല. ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ളും മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​രും വീ​ടി​നു പു​റ​ത്ത് ഇ​റ​ങ്ങു​ന്ന​തു ഒ​ഴി​വാ​ക്ക​ണം.
ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ആ​ളു​ക​ൾ സ​ർ​ക്കാ​ർ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ചു ക്വാ​റ​ന്‍റൈ​നി​ൽ തു​ട​ര​ണം.