അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 15, 2020 11:30 PM IST
നി​ല​ന്പൂ​ർ: മു​മ്മു​ള​ളി അ​ങ്ക​ണ​വാ​ടി​യു​ടെ പു​തി​യ കെ​ട്ടി​ടം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ലോ​ളി മെ​ഹ​ബൂ​ബ്, പൊ​തു​മ​രാ​മ​ത്ത് സ​മി​തി അ​ധ്യ​ക്ഷ​ൻ എ. ​ഗോ​പി​നാ​ഥ്, ന​ഗ​ര​സ​ഭാം​ഗം എ​ൻ. വേ​ലു​ക്കു​ട്ടി, സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ സു​ഫൈ​റ​ത്ത,് ജാ​സ്മി​ൻ, പ്ര​ശാ​ന്ത്, കേ​ശ​വ​ദാ​സ്, മൂ​ർ​ക്ക​ൻ അ​ബു​ബ​ക്ക​ർ, പി.​സി. ഹു​സൈ​ൻ, സി.​കെ. വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 14,50,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ച​ത്.