പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് ദു​രൂ​ഹം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Wednesday, July 15, 2020 11:41 PM IST
മ​ല​പ്പു​റം: ക​ള്ള​ക്ക​ട​ത്തു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​യി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. മ​ല​പ്പു​റ​ത്ത് വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് വ​ള​രെ ഗൗ​ര​വ​മേ​റി​യ​താ​ണ്. എ​ല്ലാ​റ്റി​നും സൗ​ക​ര്യം ചെ​യ്തു കൊ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണെ​ന്ന​ത് മ​റ​കൂ​ടാ​തെ പു​റ​ത്തു​വ​ന്ന കാ​ര്യ​മാ​ണ്. പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​ർ​ക്കും ഇ​തി​ൽ വ്യ​ക്ത​മാ​യ പ​ങ്കു​ണ്ട്. മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണം. സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് കു​റ്റാ​രോ​പി​ത​രെ സ​ർ​വീ​സി​ൽ നി​ന്നു പു​റ​ത്താ​ക്ക​ണം.
മ​ന്ത്രി​യു​ടെ ഒ​രു​മാ​സ​ത്തെ കോ​ൾ​ലി​സ്റ്റ് മാ​ത്ര​മാ​ണ് പു​റ​ത്താ​യ​ത്. കി​റ്റു വി​ത​ര​ണ​മെ​ല്ലാം ദു​രൂ​ഹ​ത നി​റ​ഞ്ഞ​താ​ണ്. ത​ന്‍റെ ബ​ന്ധു​വെ​ന്ന​ത് ആ​രോ​പ​ണം മാ​ത്ര​മാ​ണ്. എ​നി​ക്ക് അ​ങ്ങ​നെ​യൊ​രു ബ​ന്ധു​വി​ല്ല. ബ​ന്ധു​വ​ല്ലാ​ത്ത ആ​ളെ ബ​ന്ധു​വാ​ക്കി​യാ​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ വാ​ർ​ത്ത ന​ൽ​കി​യ​വ​രെ​ല്ലാം പി​ൻ​വ​ലി​ച്ചു.
കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ക​ട​ക്കും. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​ർ​ച്ച്വ​ൽ കാ​ന്പ​യി​ൻ ഉ​ൾ​പ്പെ​ടെ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.