‘സാ​ന്ത്വ​നം ഒ​രു വി​ളി​പ്പാ​ട​ക​ലെ​’ ആ​യി​ര​ത്തി​ന്‍റെ നി​റ​വി​ൽ
Friday, July 31, 2020 11:44 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 ത​കി​ടം മ​റി​ച്ച സാ​ന്പ​ത്തി​ക,സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി​യി​ൽ ആ​ശ​ങ്കാ​കു​ല​രാ​യ മ​ല​യാ​ളി മ​ന​സു​ക​ളെ സാ​ന്ത്വ​നി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള കൗ​ണ്‍​സി​ലേ​ഴ്സ് ആ​ൻ​ഡ് ട്രെ​യി​നേ​ഴ്സ് ട്രേ​ഡ് യൂ​ണി​യ​ൻ (കെ​സി​ടി​ടി​യു) സാ​ന്ത്വ​നം ഒ​രു വി​ളി​പ്പാ​ട​ക​ലെ എ​ന്ന സൗ​ജ​ന്യ ടെ​ലി​കൗ​ണ്‍​സ​ലിം​ഗ് പ്രോ​ജ​ക്ട് ആ​രം​ഭി​ച്ചു.
പ​രി​പാ​ടി ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു നി​ന്നും 39 ദി​വ​സ​ത്തി​നു​ള്ളി​ൽ സാ​ന്ത്വ​നം തേ​ടി ഒ​ഴു​കി​യെ​ത്തി​യ​ത് 1200 ല​ധി​കം വി​ളി​ക​ളാ​ണ്. ലോ​ക്ക്് ഡൗ​ണി​നെ തു​ട​ർ​ന്നു ഏ​പ്രി​ൽ ആ​ദ്യ​വാ​ര​ത്തോ​ടെ ആ​രം​ഭി​ച്ച ഈ ​പ്രോ​ജ​ക്ട് വ​ള​രെ സ​ജീ​വ​മാ​യ​ത് അ​തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. 14 ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 200 ല​ധി​കം കൗ​ണ്‍​സി​ല​ർ​മാ​ർ രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ സാ​ന്ത്വ​നം തേ​ടി​യു​ള്ള വി​ളി​ക​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കു​ന്നു.
ഇ​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും ഈ ​പ്രൊ​ജ​ക്ടി​ൽ ആ​കൃ​ഷ്ട​രാ​യി സ്വ​യം മു​ന്നോ​ട്ടു​വ​ന്ന​താ​ണ്. അ​ഞ്ചു കൗ​ണ്‍​സി​ല​ർ​മാ​ർ യു​എ​ഇ​യി​ൽ നി​ന്നു ഈ ​സേ​വ​നം ന​ൽ​കി വ​രു​ന്നു. രോ​ഗ​ഭീ​തി, തൊ​ഴി​ൽ ന​ഷ്ടം, ബ​ന്ധ​ങ്ങ​ളി​ലെ വി​ള്ള​ലു​ക​ൾ, മ​ദ്യ​പാ​നാ​സ​ക്തി തു​ട​ങ്ങി വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വി​ളി​ക​ൾ ല​ഭി​ക്കു​ന്നു. ഒ​രു വാ​ട്സ് ആ​പ് ഗ്രൂ​പ്പ് വ​ഴി​യാ​ണ് പ്രൊ​ജ​ക്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. സ​ന്ന​ദ്ധ സേ​വ​ന​ത്തി​നാ​യി ഓ​രോ ജി​ല്ല​യി​ൽ നി​ന്നു ത​യാ​റാ​യി വ​രു​ന്ന കൗ​ണ്‍​സി​ല​ർ​മാ​രു​ടെ യോ​ഗ്യ​ത​ക​ൾ കെ​സി​ടി​ടി​യു​വി​ന്‍റെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ടാ​ണ് ഈ ​ഗ്രൂ​പ്പി​ൽ ചേ​ർ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് സം​ഘ​ട​ന ഇ​വ​രു​ടെ പേ​ര്, ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഒ​രു പോ​സ്റ്റ​ർ ഇ​വ​ർ​ക്ക് ന​ൽ​കും. ഈ ​പോ​സ്റ്റ​ർ അ​ത​തു കൗ​ണ്‍​സി​ല​ർ​മാ​ർ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ്ര​ച​രി​പ്പി​ക്കു​ന്നു.
ക​ണ്‍​ടി​ന്യൂ​യിം​ഗ് കൗ​ണ്‍​സ​ലിം​ഗ് എ​ഡു​ക്കേ​ഷ​ൻ പ്രോ​ഗ്രാം (സി​സി​ഇ​പി) എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ പ്ര​ശ​സ്ത സൈ​ക്കോ​ള​ജി​സ്റ്റാ​യ ആ​ർ. പാ​ർ​ഥ​സാ​ഥി​യാ​ണ്. കെ​സി​ടി​ടി​യു​വി​ന്‍റെ ക​ണ്ണൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ശ്രു​തി കി​ഷോ​റാ​ണ് സി​സി​ഇ​പി​യു​ടെ പ്രോ​ഗ്രാ​മി​ന്‍റെ ഡ​യ​റ​ക്ട​ർ. സാ​ന്ത്വ​നം പ്രോജ​ക്ടി​ൽ കൗ​ണ്‍​സി​ല​ർ​മാ​രി​ൽ 95 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​ണ്. നാ​ട്ടി​ലും വി​ദേ​ശ​ത്തും തൊ​ഴി​ലെ​ടു​ക്കു​വാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ​രു​മാ​നം നി​ല​ച്ച ഒ​ട്ട​നേ​കം പേ​രു​ടെ ആ​ശ​ങ്ക​ക​ളെ പ​രി​ഗ​ണി​ച്ച് എ​ക്സ്പേ​ർ​ട്ട് പാ​ന​ലി​ൽ ഇ​തു കൈ​കാ​ര്യം ചെ​യ്യു​വാ​നാ​യി ര​ണ്ടു ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ശ​സ്ത എ​ന്‍റ​ർ​പ്രി​ന്യു​റി​യ​ൽ സൈ​ക്കോ​ള​ജി​സ്റ്റാ​യ ഡോ. ​ഷൈ​ജു കാ​ര​യി​ൽ പെ​ട്ടെ​ന്ന് തു​ട​ങ്ങാ​വു​ന്ന സ്വ​യം തൊ​ഴി​ലു​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കു​ന്നു. വ്യ​വ​സാ​യ,വാ​ണി​ജ്യ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ലോ​റ​ൻ​സ് മാ​ത്യു സ്വ​യം തൊ​ഴി​ൽ തു​ട​ങ്ങു​വാ​ൻ ല​ഭ്യ​മാ​യ ഗ​വ​ണ്‍​മെ​ന്‍റ് സ്കീ​മു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കും ടെ​ലി​ഫോ​ണ്‍ വ​ഴി സാ​ന്ത്വ​നം ന​ൽ​കു​ക എ​ന്ന​താ​ണ് ഈ ​പ്രോജ​ക്ടി​ന്‍റെ ല​ക്ഷ്യം. സേ​വ​നം സൗ​ജ​ന്യ​മാ​ണ്. ഫോ​ണ്‍: 9847262918.