എം​ഇ​എ​സ് കോ​വി​ഡ് കെ​യ​ർ ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, August 1, 2020 11:30 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ​സ് കോ​വി​ഡ് കെ​യ​ർ ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. വൈ​കി​ട്ടു നാ​ലി​നു മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ.​ഫ​സ​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ടി.​കെ.​റ​ഷീ​ദ​ലി, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജ​യ​റാം, വാ​ർ​ഡ് മെ​ന്പ​ർ ഫെ​ബി​ല ബേ​ബി, മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ.​ഗി​രീ​ഷ് രാ​ജ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​സാ​ജി​ത്, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​ഹ​മീ​ദ് ഫ​സ​ൽ, എം​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലാ​ഹു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി ഷാ​ഫി ഹാ​ജി, ഡോ.​ജ​മാ​ലു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

എം​ഇ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ന്ദ്രീ​കൃ​ത​ഓ​ക്സി​ജ​ൻ സ​പ്ലെ അ​ട​ക്കം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ​ല്ലാ ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും ആ​ശു​പ​ത്രി​യി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
12 വെ​ന്‍റി​ലേ​റ്റ​ർ ഐ​സി​യു, 10 കി​ട​ക്ക​ക​ളു​ള്ള എ​ച്ച്ഡി​യു അ​ട​ക്കം 200 ഓ​ളം പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ അ​ത്യാ​ധു​നി​ക കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ കാ​രു​ണ്യ​കാ​പ്സ് ഇ​ൻ​ഷ്വ​റ​ൻ​സ് വ​ഴി​യു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​വും ഒ​രു​ക്കി വ​രു​ന്നു.