മ​ധു​മ​ല പൈ​പ്പ്പൊ​ട്ടി വെ​ള​ളം കു​ത്തി​യൊ​ഴു​കി
Saturday, August 1, 2020 11:30 PM IST
കാ​ളി​കാ​വ്: പു​റ്റ​മ​ണ്ണ​യി​ൽ മ​ധു​മ​ല പൈ​പ്പ്പൊ​ട്ടി വെ​ള​ളം കു​ത്തി​യൊ​ഴു​കി. കാ​ളി​കാ​വ് വ​ണ്ടൂ​ർ റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി​യ സ്ഥ​ല​ത്ത് വ​ലി​യ ഗ​ർ​ത്ത​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ​യു​ണ്ടാ​യ പൈ​പ്പ് പൊ​ട്ട​ലി​ൽ വെ​ള്ളം റോ​ഡി​ലൂ​ടെ കു​തി​ച്ചൊ​ഴു​കി.

റോ​ഡ് അ​ഞ്ച് മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. നി​ല​വാ​രം കു​റ​ഞ്ഞ സി​മ​ന്‍റ് പൈ​പ്പ് മാ​റ്റി പു​തി​യ പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. പു​റ്റ​മ​ണ്ണ മു​ത​ൽ പൈ​പ്പ് മാ​റ്റി​യി​ട്ടി​ല്ല. പ​ഴ​യ സി​മ​ന്‍റ് പൈ​പ്പാ​ണ് വീ​ണ്ടും പൊ​ട്ടി​യ​ത്. ക​ണ​ക്ഷ​നു​ക​ൾ വ​ള​രെ കു​റ​വാ​യ​തി​നാ​ൽ പ്ര​ഷ​ർ താ​ങ്ങാ​നു​ള്ള ശേ​ഷി ഇ​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്നം.

ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ച്ച് കൂ​ടു​ത​ൽ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി പ്ര​ഷ​ർ കു​റ​ക്കു​ക മാ​ത്ര​മാ​ണ് മാ​ർ​ഗം. പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന തു​ക​യാ​ണ് മ​ധു​മ​ല പ​ദ്ധ​തി​ക്കാ​യി ഇ​പ്പോ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​ത്.

ഇ​ത് കാ​ര​ണ​മാ​ണ് ആ​ളു​ക​ൾ മ​ധു​മ​ല പ​ദ്ധ​തി​യി​ൽ നി​ന്ന് ക​ണ​ക്ഷ​നു​ക​ൾ എ​ടു​ക്കാ​ത്ത​ത്.
ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​തി​ന് പു​റ​മെ റോ​ഡ് ത​ക​ർ​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യും.