മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തി​യ കോ​വി​ഡ് ഐ​സി​യു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Saturday, August 1, 2020 11:30 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന രോ​ഗി​ക​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തി​യ കോ​വി​ഡ് ഐ​സി​യു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ല​യി​ൽ കാ​റ്റ​ഗ​റി സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട രോ​ഗി​ക​ൾ കൂ​ടു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യാ​ണ് 14 ബെ​ഡു​ക​ളു​ള്ള ഐ​സി​യു സ​ജ്ജ​മാ​ക്കി​യ​ത്. പീ​ഡി​യാ​ട്രി​ക് വാ​ർ​ഡാ​ണ് (വാ​ർ​ഡ് നാ​ല് ) യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ഐ​സി​യു ആ​ക്കി മാ​റ്റി​യ​ത്.

ഓ​രോ ബെ​ഡി​ലും വെ​ന്‍റി​ലേ​റ്റ​ർ, ഇ​ൻ​ഫ്യൂ​ഷ​ൻ പ​ന്പ്, ഡീ​ഫി​ബ്ര​ലേ​റ്റ​ർ, മ​ൾ​ടി​പാ​ര മോ​ണി​റ്റ​ർ, സെ​ൻ​ട്ര​ലൈ​സ്ഡ് ഓ​ക്സി​ജ​ൻ ആ​ൻ​ഡ് സ​ക്ഷ​ൻ ഫെ​സി​ലി​റ്റി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു കോ​ടി പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. ഐ​സി​യു വാ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ത്ത് സ്റ്റാ​ഫ് ന​ഴ്സി​നെ​യും എ​ൻ​ആ​ർ​എ​ച്ച്എം നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്കു​ള്ള ഐ​സി​യു ബെ​ഡി​ന്‍റെ എ​ണ്ണം 51 ആ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.