നി​ല​ന്പൂ​രി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട
Tuesday, August 4, 2020 11:11 PM IST
മ​ല​പ്പു​റം: നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട ഇ​ന്നു വൈ​കീ​ട്ട് 3.30ന് ​ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് മു​ഖേ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ഭ​ക്ഷ്യ​ധാ​ന്യ കൈ​മാ​റ്റം ക​രു​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സൈ​നാ​ർ വി​ശാ​രി നി​ർ​വ​ഹി​ക്കും.
സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഒ​റ്റ​പ്പ​ട്ട വ​ന​മേ​ഖ​ല​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു നേ​രി​ട്ട് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​ണ് സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട സം​വി​ധാ​നം സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്.
ക​രു​ളാ​യി, മൂ​ത്തേ​ടം, ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ണ്ട​ക്ക​ട​വ്, നെ​ടു​ങ്ക​യം, ഉ​ച്ച​ക്കു​ളം, അ​ന്പു​മ​ല എ​ന്നീ കോ​ള​നി​ക​ളി​ലേ​ക്കാ​ണ് സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട വ​ഴി ആ​ദ്യ ഘ​ട്ട​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്.