നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് കെഎ​സ്ആ​ർ​ടി​സി ബ​സ് ഇ​ന്നു മു​ത​ൽ
Wednesday, August 5, 2020 10:55 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഇന്നു മു​ത​ൽ സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്ന് നി​ല​ന്പൂ​ർ ഡി​പ്പോ അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ വി.​എ​സ്. സു​രേ​ഷ് അ​റി​യി​ച്ചു.
നി​ല​ന്പൂ​ർ നി​ന്ന് വ​ഴി​ക്ക​ട​വ് പോ​യി അ​വി​ടെ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് അ​ഞ്ച് ബ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ടു​ക. ഇ​വ​യു​ടെ സ​മ​യ​ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ​മ​യ​ത്തി​ൽ മാ​റ്റം വ​രാം. പ​ഴ​യ സ​മ​യ​മ​നു​സ​രി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കും നി​ല​ന്പൂ​ർ നി​ന്ന് അ​ഞ്ച് ബ​സു​ക​ൾ ഓ​ടി​ത്തു​ട​ങ്ങും. രാ​വി​ലെ 5.50ന് ​നി​ല​ന്പൂ​ർ നി​ന്ന് തൃ​ശൂ​രി​ലേ​ക്കും ഒ​രു ബ​സ് വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ടും.

കാ​റ്റി​ലും മ​ഴ​യി​ലും
തെ​ങ്ങ് മു​റി​ഞ്ഞ് വീ​ണു

മ​ങ്ക​ട: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് മു​റി​ഞ്ഞ് തൊ​ട്ട​ടു​ത്തു​ള്ള അ​ഗ്രാ​ഫാ​മി​നു മു​ക​ളി​ലേ​ക്ക് വീ​ണ് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. തി​രൂ​ർ​ക്കാ​ട് മെ​ലെ അ​രീ​പ്ര​യി​ലെ ത​ങ്ക​യ​ത്തി​ൽ അ​ഗ്രോ​ഫാ​മി​നാ​ണ് ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​ത്. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ലെ തെ​ങ്ങാ​ണ് ഫാ​മി​ന് മു​ക​ളി​ലേ​ക്ക് വീ​ണ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ നാ​ലോ​ളം ഫാ​മു​ക​ളു​ണ്ട്. ഇ​തി​ൽ മൂ​ന്നി​ലും ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യി ഫാ​മി​ന്‍റെ ഉ​ട​മ ത​ങ്ക​യ​ത്തി​ൽ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.