പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ​ക്കു ല​ഘു​വാ​യ്പ​ക​ൾ
Thursday, August 6, 2020 11:16 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് വ്യാ​പ​നം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ​ക്കു ജീ​വ​നോ​പാ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ല​ഘു വാ​യ്പ പ​ദ്ധ​തി​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്ക​മാ​യി. കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ഉ​പ​ജീ​വ​ന പ​ദ്ധ​തി​യാ​യ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​നു കീ​ഴി​ലാ​ണ് (എ​ൻ​യു​എ​ൽ​എം) വാ​യ്പ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.
ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം തെ​രു​വു​ക​ച്ച​വ​ട​ക്കാ​ര​നാ​യ മോ​ഹ​ന​നു ചെ​ക്ക് ന​ൽ​കി ഉദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 89 തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ​ക്കു വാ​യ്പ അ​നു​വ​ദി​ക്കാനു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നു ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കു​ന്ന തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്കു ബാ​ങ്കു​ക​ൾ മു​ഖേ​ന​യാ​ണ് 10,000 രൂ​പ വാ​യ്പ ന​ൽ​കു​ന്ന​ത്. വാ​യ്പ കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ചാ​ൽ ഏ​ഴു ശ​ത​മാ​നം പ​ലി​ശ സ​ബ്സി​ഡി​യും അ​ടു​ത്ത ത​വ​ണ വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്പോ​ൾ ഇ​തേ സ​ബ്സി​ഡി​യോ​ടു കൂ​ടി കൂ​ടു​ത​ൽ തു​ക​യും ല​ഭ്യ​മാ​ക്കും.
2022 മാ​ർ​ച്ച് 31 വ​രെ ഈ ​സ​ബ്സി​ഡി ല​ഭി​ക്കും. ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്പോ​ൾ ഒ​രു വ​ർ​ഷം പ​ര​മാ​വ​ധി 1,200 വ​രെ കാ​ഷ്ബാ​ക്ക് ല​ഭി​ക്കും. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളും പ്ര​ത്യേ​കം ന​ട​ത്തു​ന്നു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ബി​ൽ​ഡിം​ഗു​ക​ളി​ൽ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്കും കെ​ട്ടി​ട വാ​ട​ക​യി​ൽ ന​ഗ​ര​സ​ഭ ഇ​ള​വ് ന​ൽ​കി​യി​രു​ന്നു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൽ സ​ജീം, സി​റ്റി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​ദി​ലീ​പ്കു​മാ​ർ, യൂ​ണി​യ​ൻ ബാ​ങ്ക് മാ​നേ​ജ​ർ ഒ.​വി. ജീ​വ​ൻ, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് മാ​നേ​ജ​ർ സി.​ജി. ര​തീ​ഷ്, എ​ൻ​യു​എ​ൽ​എം സി​റ്റി മി​ഷ​ൻ മാ​നേ​ജ​ർ സു​ബൈ​റു​ൽ അ​വാ​ൻ തു​ട​ങ്ങി​യ​വ​രും വ​ഴി​യോ​ര ക​ച്ച​വ​ട യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.