മു​പ്പി​നി കോ​സ് വേ​യി​ൽ വ​ന്ന​ടി​ഞ്ഞ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Sunday, August 9, 2020 11:45 PM IST
എ​ട​ക്ക​ര: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മു​പ്പി​നി കോ​സ് വേ​യി​ൽ വ​ന്ന​ടി​ഞ്ഞ മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. പാ​ലാ​ങ്ക​ര ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നന്മ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​ണ് സേ​വ​ന​രം​ഗ​ത്തി​റ​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് പു​ന്ന​പ്പു​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത്. മു​പ്പി​നി, മു​ട്ടി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള കോ​സ് വേ​ക്ക് മു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന​ത്. പു​ഴ​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം കു​ത്തി​യൊ​ലി​ച്ചെ​ത്തി മു​പ്പി​നി​യി​ലെ​യും മു​ട്ടി​ക്ക​ട​വി​ലെ​യും കോ​സ് വേ​ക​ളി​ൽ വ​ന്ന​ടി​ഞ്ഞു. മു​ട്ടി​ക്ക​ട​വ് കോ​സ് വേ​യു​ടെ കൈ​വ​രി​ക​ളെ​ല്ലാം മ​ര​ങ്ങ​ളി​ടി​ച്ച് ത​ക​രു​ക​യും ചെ​യ്തു.
മു​പ്പി​നി പാ​ല​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ പാ​ലാ​ങ്ക​ര​യി​ലെ നന്മ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രെ​ത്തി നീ​ക്കം ചെ​യ്തു. മു​ള​ങ്കൂ​ട്ട​ങ്ങ​ളും വ​ലി​യ മ​ര​ങ്ങ​ളു​മൊ​ക്കെ മെ​ഷീ​ൻ വാ​ൾ ഉ​പ​യോ​ഗി​ച്ച് ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ് ഇ​വ​ർ നീ​ക്കം ചെ​യ്ത​ത്. നന്മ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ എ​ര​ഞ്ഞി​ക്ക​ൽ, സെ​ക്ര​ട്ട​റി ഷൈ​ൻ പാ​ലാ​ങ്ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സേ​വ​ന പ്ര​വ​ർ​ത്തി​യി​ൽ ഉ​ത്ത​മ​ൻ പ​ന​ച്ചി​റ വി​ള​യി​ൽ, മ​ത്താ​യി നെ​ല്ലി​ക്കു​ന്നേ​ൽ, സി​റാ​ജ് വ​ട്ട​പ്പാ​ടം, സു​നി​ൽ വ​ട്ട​പ്പാ​ടം, സാ​നി​ബ ച​ക്കി​ങ്ങ​തൊ​ടി​ക, സ​ക്കീ​ർ ക​ല്ലി​ങ്ങ​ൽ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.