ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ഖാ​വ​ര​ണ​വു​മാ​യി വ്യാ​പാ​ര സ​മൂ​ഹം
Sunday, August 9, 2020 11:46 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കോ​ട്ടേ​പ്പാ​ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് മു​ഖാ​വ​ര​ണം വി​ത​ര​ണം ചെ​യ്ത് വ്യാ​പാ​രി​ക​ൾ. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചു​ങ്ക​ത്ത​റ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ഖാ​വ​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.
കോ​വി​ഡ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ സി​എ​ച്ച്സി​യി​ൽ സ്ര​വ​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ലെ
ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം പ്ര​തി​രോ​ധ​ത്തി​നെ​ന്നോ​ണം മു​ഖാ​വ​ര​ണം വി​ത​ര​ണം ചെ​യ്ത​ത്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​​കോ​പ​ന സ​മി​തി യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​ക്കീം ച​ങ്ക​ര​ത്ത് സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ചാ​ച്ചി​ക്ക് കൈ​മാ​റി.
ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് വ​ർ​ക്കി, സെ​ക്ര​ട്ട​റി​മാ​രാ​യ പി.​മ​ധു, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്‍റ് ചാ​ലി​ൽ ബ​ഷീ​ർ, സി.​എ​ൻ.​ജാ​ഫ​ർ ഖാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.