പ്ര​ള​യ​ങ്ങ​ൾ ത​ക​ർ​ത്ത​ത് യു​വ​ക​ർ​ഷ​ക​ന്‍റെ സ്വ​പ്ന​ങ്ങ​ൾ
Monday, August 10, 2020 11:48 PM IST
നി​ല​ന്പൂ​ർ: മൂ​ന്നു പ്ര​ള​യ​ങ്ങ​ൾ യു​വ​ക​ർ​ഷ​ക​ൻ ശി​ഹാ​ബു​ദീ​നു സ​മ്മാ​നി​ച്ച​തു ന​ഷ്ട​ങ്ങ​ൾ മാ​ത്രം. ഇ​തു​കാ​ര​ണം ചു​ങ്ക​ത്ത​റ രാ​മം​ച്ചം പാ​ട​ത്തെ ശി​ഹാ​ബു​ദീ​ൻ 33 ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യി​ലാ​ണി​പ്പോ​ൾ. കൃ​ഷി എ​ന്ന സ്വ​പ്ന​വു​മാ​യി ആ​റു വ​ർ​ഷം മു​ന്പു ഗ​ൾ​ഫി​ൽ നി​ന്നു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്പോ​ൾ കൃ​ഷി​യി​ലൂ​ടെ ന​ല്ലൊ​രു ജീ​വി​ത​മാ​യി​രു​ന്നു ശി​ഹാ​ബു​ദീ​ന്‍റെ സ്വ​പ്ന​ങ്ങ​ൾ.
ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കോ​ട്ടു​മ​ണ്ണ വാ​ണി​യം പീ​ടി​യേ​ക്ക​ൽ ശി​ഹാ​ബു​ദീ​നു സ്വ​ന്ത​മാ​യു​ള്ള​ത് 1.66 ഏ​ക്ക​ർ സ്ഥ​ലം. കൂ​ടാ​തെ, 15 ഏ​ക്ക​ര്‌ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും കൃ​ഷി ചെ​യ്യു​ന്നു. 2018 ലെ ​ആ​ദ്യ പ്ര​ള​യ​ത്തി​ൽ ചു​ങ്ക​ത്ത​റ മ​ല​ബാ​ർ പൊ​ട്ടി​യി​ലെ കൃ​ഷി​യി​ട​ത്തി​ലാ​ണ് വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്.

ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടും കൃ​ഷി​യി​ലൂ​ടെ അ​തു തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ശി​ഹാ​ബു​ദീ​ൻ സ​മ്മി​ശ്ര കൃ​ഷി തു​ട​ങ്ങി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 2018-19 വ​ർ​ഷ​ത്തെ മി​ക​ച്ച സ​മ്മി​ശ്ര കൃ​ഷി​ക്കു​ള്ള ക​ർ​ഷ​ക അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ചാ​ലി​യാ​റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഫാം ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ശി​ച്ച​ത്. അ​ന്നു ഏ​ക​ദേ​ശം 40 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​രു​ന്നു. കൃ​ഷി വ​കു​പ്പ് 15 ല​ക്ഷം രൂ​പ ശി​പാ​ർ​ശ ചെ​യ്യ​തെ​ങ്കി​ലും ശി​ഹാ​ബു​ദീ​നു കൈ​യി​ൽ കി​ട്ടി​യ​ത് മൂ​ന്ന​ര​ല​ക്ഷം മാ​ത്രം.

1000 കാ​ട, 820 നാ​ട​ൻ കോ​ഴി​ക​ൾ, 900 മു​ട്ട കോ​ഴി​ക​ൾ, 3000 മീ​ൻ കു​ഞ്ഞു​ങ്ങ​ൾ, ട​ർ​ക്കി കോ​ഴി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ച​ത്തു. ഫാ​മും ന​ശി​ച്ചി​രു​ന്നു. ര​ണ്ടു പ്ര​ള​യ​ങ്ങ​ളി​ലു​മു​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​നും ബാ​ങ്ക് വാ​യ്പ​ക​ൾ തി​രി​ച്ച​ട​ക്കാ​നും ല​ക്ഷ്യ​മി​ട്ട് പോ​ത്ത്, ആ​ട് ഫാ​മു​ക​ൾ ഉ​ൾ​പ്പെ​ടെ തു​ട​ങ്ങി.
ചു​ങ്ക​ത്ത​റ അ​ർ​ബ​ൻ ബാ​ങ്ക് അ​ഞ്ചു ല​ക്ഷം രൂ​പ ഫാം ​നി​ർ​മാ​ണ​ത്തി​നു വാ​യ്പ​യാ​യി അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ ആ ​ഫാം ഉ​ൾ​പ്പെ​ടെ ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ൽ ന​ശി​ച്ചു. ഫാ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന 15 പോ​ത്തു​ക​ളും ഒ​രു എ​രു​മ​യും 20 ആ​ടു​ക​ളും നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. 10 ചാ​ക്ക് ജൈ​വ​വ​ളം, 50 റോ​ൾ വൈ​ക്കോ​ൽ ഉ​ൾ​പ്പെ​ടെ ഒ​ഴു​കി​പ്പോ​യി. 2009-ൽ 6000 ​നേ​ന്ത്ര​വാ​ഴ​ക​ൾ പോ​യ​തി​നു മാ​ത്ര​മാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭി​ച്ച​ത്. ഈ ​പ്ര​ള​യ​ത്തി​ലും ആ​യി​ര​ത്തി​ലേ​റെ വാ​ഴ​ക​ൾ ന​ശി​ച്ചു.

ബാ​ങ്കുകളില്‌ നിന്ന് ശി​ഹാ​ബു​ദീ​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ൽ എ​ടു​ത്ത വാ​യ്പ​ക​ൾ എ​ങ്ങ​നെ തി​രി​ച്ച​ടയ്​ക്കും എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ൻ കൃ​ഷി​യെ സ്നേ​ഹി​ച്ച ഈ ​പ്ര​വാ​സി മ​ല​യാ​ളി​ക്ക് ക​ഴി​യു​ന്നി​ല്ല.