ആ​ഢ്യ​ൻ​പാ​റ​യി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ച്ചു
Monday, August 10, 2020 11:59 PM IST
നി​ല​ന്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ആ​ഢ്യ​ൻ​പാ​റ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത നി​ല​യ​ത്തി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ആ​ഢ്യ​ൻ​പാ​റ​യി​ൽ പ​ന്തീ​രാ​യി​രം വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ച​ത്.
മേ​ഖ​ല​യി​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​ണി​ത്. 2008 ലെ​യും 2019ലെ​യും പ്ര​ള​യ​ത്തി​ൽ കാ​ഞ്ഞി​ര​പു​ഴ​യി​ൽ നി​ന്നു വെ​ള്ളം വൈ​ദ്യു​തി നി​ല​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന തു​ര​ങ്ക ക​വാ​ട​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം മാ​സ​ങ്ങ​ളോ​ളം ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു. എ​ന്താ​യാ​ലും കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ ആ​ശ്വാ​സ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. 3.5 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വ​രെ മ​ഴ​ക്കാ​ല​ത്ത് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും.