വൈറ്റ്ഗാർഡ് അണുനശീകരണം നടത്തി
Tuesday, August 11, 2020 11:28 PM IST
പെരിന്തൽമണ്ണ: മുനിസിപ്പാലിറ്റിയിലെ വലിയങ്ങാടി, കുളിർമല, ചെന്പൻകുന്ന്, വാർഡുകളിൽ വൈറ്റ് ഗാർഡിന്‍റെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി.
വലിയങ്ങാടി ശിഫ കോളനിയിൽ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഉസ്മാൻ താമരത്ത്, ചെന്പൻകുന്നത്ത് മുനിസിപ്പൽ കൗണ്‍സിലർ തെക്കത്ത് ഉസ്മാൻ, ആളിയത്ത് ദിനേഷ്, കാട്ടുങ്ങൽ ഫിറോസ്, കക്കൂത്ത് ബുഷ്റ കോർണ്ണറിൽ താമരത്ത് ഹംസു എന്നിവർ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ മുനിസിപ്പൽ വൈറ്റ്ഗാർഡ് കോർഡിനേറ്റർ ഉനൈസ് കക്കൂത്ത്, മണ്ഡലം വൈസ് ക്യാപ്റ്റൻ റഹീസ് കക്കൂത്ത്, അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ്ഗാർഡ് ക്യാപ്റ്റൻ ഷബീർ മാഞ്ഞാന്പ്ര, പെരിന്തൽമണ്ണ മുനിസിപ്പൽ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ റാഷിക്,
നവാസ് തോട്ടം, കിഴിശേരി ശഫീഹ്, ജാസിർ കിഴിശേരി, മുൻസിൽ കിഴിശേരി, റസാഖ് കിഴിശേരി, അഹ്ലാസ്, റഹീസ് കുറ്റീരി, അസീസ് കിഴിശേരി, നബീൽ, സ്വഫ്വാൻ, ഹംദാൻ, അഫ്സൽ, ജാഫർ കിഴിശേരി എന്നിവർ യജ്ഞത്തിൽ പങ്കെടുത്തു.