ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട് പൂ​ള​ക്ക​പ്പാ​റ വ​ന​ത്തി​ൽ ആ​ദി​വാ​സി​ക​ൾ കു​ടി​ൽ​കെ​ട്ടി
Thursday, August 13, 2020 11:34 PM IST
എ​ട​ക്ക​ര: സു​ര​ക്ഷി​ത​മാ​യ ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി​ക​ൾ വ​ന​ത്തി​ൽ കു​ടി​ൽ​കെ​ട്ടി. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ പൂ​ള​ക്ക​പ്പാ​റ പ​ണി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ദി​വാ​സി​ക​ളാ​ണ് ഫോ​റ​സ്റ്റ് ഒൗ​ട്ട് പോ​സ്റ്റി​ന് സ​മീ​പം കു​ടി​ൽ​കെ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്നെ​ത്തി​യ ആ​ദി​വാ​സി​ക​ൾ വ​ന​ത്തി​ൽ ക​യ​റി ഷെ​ഡ് നി​ർ​മി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ വ​ന​പാ​ല​ക​ർ ഷെ​ഡ് നി​ർ​മാ​ണം ത​ട​ഞ്ഞു. എ​ന്നാ​ൽ വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ത​ങ്ങ​ൾ​ക്ക് അ​ധി​വ​സി​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ ഭൂ​മി കി​ട്ടു​ന്ന​ത് വ​രെ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി വ​ന​ത്തി​ൽ ഷെ​ഡു​ക​ൾ കെ​ട്ടി താ​മ​സി​ക്കു​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലെ​ത്തി.

ഇ​തോ​ടെ വ​നം ജീ​വ​ന​ക്കാ​ർ ഉ​ന്ന​ത വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ആ​ദി​വാ​സി പ്ര​തി​നി​ധി​ക​ളു​മാ​യി സൗ​ത്ത് ഡി​എ​ഫ്ഒ വി​ഷ​യം ച​ർ​ച്ച ചെ​യ്യും. പൂ​ള​ക്ക​പ്പാ​റ, നെ​ല്ലി​ക്കു​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ത്ത് പ​ണി​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ടും​ബ​ങ്ങ​ളും, പ​തി​മൂ​ന്ന് കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ടും​ബ​ങ്ങ​ളു​മാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് പ്ര​ള​യ​കാ​ല​ങ്ങ​ളി​ൽ പൂ​ള​ക്ക​പ്പാ​റ​യി​ലെ ബ​ദ​ൽ സ്കൂ​ളി​ലെ ക്യാ​ന്പി​ലാ​ണ് ഇ​വ​ർ​ക്ക് അ​ഭ​യ​മൊ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ലു​ള്ള ബ​ദ​ൽ സ്കൂ​ളി​ൽ താ​മ​സി​ക്കു​ക ദു​ഷ്ക്ക​ര​മെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു.

മാ​ത്ര​വു​മ​ല്ല സ്ഥി​ര​വും സു​ര​ക്ഷി​ത​മാ​യൊ​രി​ടം ക​ണ്ടെ​ത്തി ത​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് കാ​ല​ങ്ങ​ളാ​യി ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. നി​ല​വി​ലെ കോ​ള​നി​ക​ൾ അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ലാ​ണ്. ഇ​ന്ന് ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് മു​ൻ​പി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. കേ​ര​ള ആ​ദി​വാ​സി ഫോ​റം പ്ര​വ​ർ​ത്ത​ക​രാ​യ ബി​നു, രാ​ധാ​കൃ​ഷ്ണ​ൻ, ബാ​ബു​രാ​ജ്, സു​രേ​ഷ്, അ​ഭി​ലാ​ഷ്, ആ​ദി​വാ​സി ഐ​ക്യ​വേ​ദി പ്ര​വ​ർ​ത്ത​ക ചി​ത്ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ടി​ൽ​കെ​ട്ട​ൽ സ​മ​രം ന​ട​ന്ന​ത്.