പി​എ​സ്‌​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന
Thursday, August 13, 2020 11:34 PM IST
മ​ല​പ്പു​റം: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ൽ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​ന്പ​ർ 444/2016) ത​സ്തി​ക​യു​ടെ 2020 ഫെ​ബ്രു​വ​രി 24ന് ​നി​ല​വി​ൽ വ​ന്ന സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ് 17 മു​ത​ൽ ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സി​ൽ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് എ​സ്എം
എ​സ്, പ്രൊ​ഫൈ​ൽ മെ​സേ​ജ് മു​ഖ​നേ അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ദി​വ​സ​ങ്ങ​ളി​ലും സ​മ​യ​ത്തും അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പി​എ​സ്‌​സി ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കൊ​ണ്ടോ​ട്ടി​യി​ൽ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് തു​റ​ക്കു​ന്നു

കൊ​ണ്ടോ​ട്ടി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് അ​ടു​ത്ത​യാ​ഴ്ച പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സാ​ണ് കൊ​ണ്ടോ​ട്ടി തു​റ​ക്ക​ലി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.
കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ലെ വാ​ഴ​യൂ​ർ, വാ​ഴ​ക്കാ​ട്, ചെ​റു​കാ​വ്, പു​ളി​ക്ക​ൽ, മു​തു​വ​ല്ലൂ​ർ, കൊ​ണ്ടോ​ട്ടി, നെ​ടി​യി​രു​പ്പ്, കു​ഴി​മ​ണ്ണ, മൊ​റ​യൂ​ർ വി​ല്ലേ​ജു​ക​ളും ഏ​റ​നാ​ട് താ​ലൂ​ക്കി​ലെ പൂ​ക്കോ​ട്ടൂ​ർ, ആ​ന​ക്ക​യം, മേ​ൽ​മു​റി, മ​ല​പ്പു​റം, പാ​ണ​ക്കാ​ട് വി​ല്ലേ​ജു​ക​ളു​മു​ൾ​പ്പെ​ടെ 14 വി​ല്ലേ​ജു​ക​ളാ​ണ് ഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള​ത്. കൊ​ണ്ടോ​ട്ടി​യി​ലെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ വർധിച്ചിരുന്നു.