ആ​ദി​വാ​സി കു​ടും​ബ​ത്തി​ന് സ​ഹാ​യ ഹ​സ്ത​വു​മാ​യി ഫു​ട്ബോ​ൾ കൂ​ട്ടാ​യ്മ
Friday, August 14, 2020 11:16 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ റേ​ഷ​ൻ കാ​ർ​ഡോ വൈ​ദ്യു​തി​യോ ഇ​ല്ലാ​തി​രു​ന്ന അ​ട​ക്കാ​ക്കു​ണ്ട് പാ​റ​ശേ​രി ആ​ദി​വാ​സി പു​ള്ളി​മാ​ൻ ത​രി​ശ് ഗോ​പാ​ല​നും കു​ടും​ബ​ത്തി​നും ഇ​നി റേ​ഷ​ൻ ല​ഭി​ക്കും. മ​ക്ക​ൾ വൈ​ദ്യു​തി വെ​ട്ട​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കും. മ​ല​പ്പു​റം ജി​ല്ലാ വെ​റ്റ​റ​ൻ​സ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നാ​ണ് (വി.​എ​ഫ്എ) ഈ ​കു​ടും​ബ​ത്തി​നു സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
നി​ല​ന്പൂ​ർ ഐ​ജി​എം​ആ​ർ​എ​സ് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും എ​സ്പി​സി കാ​ഡ​റ്റു​മാ​യ പി.​ടി. സി​നി​യു​ടെ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ മു​ൻ ഫു​ട്ബാ​ൾ താ​ര​വും പൂ​ക്കോ​ട്ടും​പാ​ടം സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ മോ​ഹ​ൻ​ദാ​സും അ​ധ്യാ​പ​ക​ൻ ഹ​രീ​ഷും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യ സ്ഥി​തി പു​റം ലോ​ക​മ​റി​യു​ന്ന​ത്. രേ​ഖ​ക​ളു​ടെ അ​പ​ര്യാ​പ്ത മൂ​ലം റേ​ഷ​ൻ കാ​ർ​ഡോ വൈ​ദ്യു​തി ക​ണ​ക‌്ഷ​നോ ഇ​ല്ലാ​യി​രു​ന്നു ഈ ​കു​ടും​ബ​ത്തി​ന്. ഇ​തു​മൂ​ലം ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വും സാ​ധ്യ​മാ​യി​രു​ന്നി​ല്ല. ഐ​ഡി​ടി​പി അ​നു​വ​ദി​ച്ച വീ​ട് നി​ർ​മാ​ണം ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം നി​ല​ച്ച അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. തു​ട​ർ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം പ്ര​സി​ഡ​ന്‍റാ​യ വി​എ​ഫ്എ, സി​നി​യു​ടെ കു​ടും​ബ​ത്തി​നു പി​ന്തു​ണ​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. സം​ഘ​ട​ന​യു​ടെ കാ​ളി​കാ​വ് ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ്, രാ​ജ​ൻ, ന​സീ​ർ, അ​ഷ്റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​കൊ​ണ്ട് വൈ​ദ്യു​തി ക​ണ​ക‌്ഷ​നും റേ​ഷ​ൻ കാ​ർ​ഡും ല​ഭ്യ​മാ​ക്കി വീ​ടി​ന്‍റെ നി​ർ​മാ​ണ ജോ​ലി പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു. കെ​എസ്ഇ​ബി ഓ​ഫീ​സേ​ഴ​സ് അ​സോ​സി​യേ​ഷ​ൻ ടി​വി​യും ന​ൽ​കി. കാ​ളി​കാ​വ് സി​ഐ ജ്യോ​തീ​ന്ദ്ര​ർ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെയതു.
സ്വി​ച്ച് ഓ​ണ്‍ ക​ർ​മം ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി ഫു​ട​ബോ​ൾ മു​ൻ താ​ര​വും വി​എ​ഫ്എ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സു​രേ​ന്ദ്ര​ൻ മ​ങ്ക​ട​യും നി​ർ​വ​ഹി​ച്ചു.​എ​സ്പി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ എ​സ്ഐ ഷാ​ജി ജോ​സ​ഫ്, വി​എ​ഫ്എ ജി​ല്ലാ സെ​ക്ര​ട്ട​റി സ​മ​ദ് പ​റ​ച്ചി​കൊ​ട്ടി​ൽ മ​ങ്ക​ട, ട്ര​ഷ​റ​ർ മാ​നു മ​ന്പാ​ട്, അ​ബ്ദു​ൾ ഖാ​ദ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, മ​നോ​ജ് മ​ങ്ക​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.