പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ടും​പി​ടിത്തം വ​ല​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, September 16, 2020 10:49 PM IST
നി​ല​ന്പൂ​ർ: പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൽ പു​ല​ർ​ത്തു​ന്ന അ​നാ​വ​ശ്യ ക​ടും​പി​ടു​ത്തം പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​താ​യി പ​രാ​തി. പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​താ​തു ദി​വ​സം ത​ന്നെ ഓ​ണ്‍​ലൈ​നാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം.
കൂ​ടാ​തെ പ്ര​വേ​ശ​നം അ​വ​സാ​നി​ച്ച് ക​ഴി​ഞ്ഞാ​ൽ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഉ​റ​പ്പി​ക്കേ​ണ്ട​തു​ണ്ട്. വി​ദ്യാ​ർ​ഥി വി​വ​രം ഒ​രു ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞാ​ൽ അ​ത് അ​വ​സാ​ന ഉ​റ​പ്പാ​ക്ക​ലി​ന് മു​ൻ​പാ​യി മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള സൗ​ക​ര്യം മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ൽ​കി​യി​രു​ന്നു.
താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക്ക് പ്ര​വേ​ശ​ന തീ​യ​തി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പാ​യി പ്ര​വേ​ശ​നം സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​നും തി​രി​ച്ചും അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല പ്ര​വേ​ശ​ന ന​ന്പ​ർ, ഉ​പ​ഭാ​ഷ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ൾ​ക്കും അ​വ​സാ​ന ഉ​റ​പ്പി​ക്ക​ലി​ന് മു​ൻ​പാ​യി ന​ൽ​കി​യി​രു​ന്ന അ​വ​സ​രം ഇ​ത്ത​വ​ണ എ​ടു​ത്തു​ക​ള​ഞ്ഞ​ത് വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​വേ​ശ​ന വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന പ്രി​ൻ​സി​പ്പ​ൽ​മാ​രെ​യും ഐ​ടി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യും വ​ല​ക്കു​ക​യാ​ണ്.
ഇ​ത്ത​ര​ത്തി​ൽ പ്ര​വേ​ശ​ന കാ​ര്യ​ത്തി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ പി​ന്നീ​ട് കൃ​ത്യ​മാ​ക്കു​ന്ന​തി​ന് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്. തി​രു​ത്ത​ലു​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ത​പാ​ൽ സേ​വ​ന​ങ്ങ​ൾ ഏ​റെ വൈ​കു​ന്ന കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തെ ബാ​ധി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ വ​ന്ന തെ​റ്റു​ക​ൾ മൂ​ലം പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​ന് നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച സ്കൂ​ളി​ൽ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​വും.
ഇ​ത്ത​ര​ത്തി​ൽ കോ​വി​ഡ് കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും വ​ല​ക്കു​ന്ന പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ലെ ക​ടും​പി​ടു​ത്തം അ​വ​സാ​നി​പ്പി​ച്ച് കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​യി​ലേ​ക്ക് ന​യി​ക്കാ​തെ പ്ര​വേ​ശ​ന പ്ര​ക്രി​യ​യി​ൽ വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​വ​ണ​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം.​ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.