മ​ല​പ്പു​റ​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Friday, September 18, 2020 11:25 PM IST
മ​ല​പ്പു​റം: മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സി​വി​ൽ സ്റ്റേ​ഷ​നി​ലെ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു.
സാ​ര​മാ​യി പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി പ​ച്ചേ​രി, കെ​എ​സ്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​റം​ഷാ​ദ്, റി​യാ​സ് ആ​ന​ക്ക​യം, ഫൈ​സ​ൽ, ജാ​ഫ​ർ കൊ​ണ്ടോ​ട്ടി എ​ന്നി​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണി​നും ത​ല​യ്ക്കു​മാ​ണ് ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.
ലാ​ത്തി​ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​കെ.​ഹാ​രി​സ്, നൗ​ഫ​ൽ ബാ​ബു, പി.​നി​ധീ​ഷ്, കെ​പി​സി​സി അം​ഗം പി.​ഇ​ഫ്തി​ക​റു​ദ്ദീ​ൻ, സി​ദ്ദി​ഖ് പ​ന്താ​വൂ​ർ, ര​തീ​ഷ് കൃ​ഷ്ണ, സ​ഫീ​ർ ജാ​ൻ, സു​നി​ൽ പോ​രൂ​ർ, മു​ഹ​മ്മ​ദ് ഇ​സ്ലാ​ഹ്, റാ​ഷി​ദ് പൂ​ക്കോ​ട്ടൂ​ർ, ല​ത്തീ​ഫ് കൂ​ട്ടാ​ലു​ങ്ങ​ൽ, ഫ​ർ​ഹാ​ൻ, മ​ഹേ​ഷ് കൂ​ട്ടി​ല​ങ്ങാ​ടി എ​ന്നി​വ​രെ മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മ​രം കെ​പി​സി​സി അം​ഗം പി.​ഇ​ഫ്തി​ക​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത 150 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി മ​ല​പ്പു​റം സി​ഐ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ദി​ന​മാ​ച​രി​ക്കും.