യൂ​ത്ത് ലീ​ഗ് പി​പി​ഇ കി​റ്റു​ക​ൾ ന​ല്കി
Monday, September 21, 2020 11:22 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദു​ര​ന്ത​മു​ഖ​ത്തും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് വൈ​റ്റ്ഗാ​ർ​ഡ്സി​ന് മാ​ന​ത്തു​മം​ഗ​ലം മു​സ്ലീം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി പിപി​ഇ കി​റ്റു​ക​ൾ ന​ല്കി. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് കോ​വി​ഡ് ബാ​ധ വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​റ്റ്ഗാ​ർ​ഡ് വോ​ള​ണ്ടി​യേ​ഴ്സാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ വീ​ടു​ക​ളും പ​രി​സ​ര​വും പൊ​തു​ഇ​ട​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​ത്. ഈ ​പ്ര​വ​ർ​ത്ത​നം പ​ര​ക്കെ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ്.
സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ മാ​ന​ത്തു​മം​ഗ​ലം, ക​ക്കൂ​ത്ത്, പൊ​ന്ന്യാ​കു​ർ​ശി പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി സേ​വ​നം ചെ​യ്യേ​ണ്ടി വ​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് പി​പി​ഇ കി​റ്റു​ക​ൾ ന​ല്കി​യ​ത്.
മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി​യും വൈ​റ്റ്ഗാ​ർ​ഡ് ക്യാ​പ്റ്റ​നു​മാ​യ ഉ​നൈ​സ് ക​ക്കൂ​ത്തി​ന് കി​റ്റു​ക​ൾ കൈ​മാ​റി ഉ​സ്മാ​ൻ താ​മ​ര​ത്ത് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ എം​എ​സ്എ​ഫ് പ്ര​സി​ഡ​ന്‍റ് വൈ​റ്റ്ഗാ​ർ​ഡം​ഗം റ​ഈ​സ് ക​ക്കൂ​ത്ത്, ക​ട​ന്ന​ന്പ​റ്റ ഫാ​റൂ​ഖ്, കു​ന്ന​ത്ത് നൗ​ഷാ​ദ്, മു​ബ​ഷി​ർ താ​മ​ര​ത്ത്, സ​യ്യി​ദ് കോ​യ​ക്കു​ട്ടി ത​ങ്ങ​ൾ, മു​നീ​ർ, ആ​ലി​ക്ക​ൽ അ​ബ്ദു​ന്നാ​സ​ർ, സി.​എ​ച്ച്.​സ്വാ​ലി​ഹ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.