ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി പെരിന്തൽമണ്ണയിൽ
Friday, September 25, 2020 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ 12 ഇ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ച്ചു. വ​ഴി​യി​ടം എ​ന്ന പേ​രി​ലാ​ണ് ന​ഗ​ര​സ​ഭ ടേ​ക്ക് എ ​ബ്രേ​ക്ക് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പ​ട്ട​ണ മ​ധ്യ​ത്തി​ൽ നി​ർ​മി​ച്ച വ​നി​താ വി​ശ്ര​മ​കേ​ന്ദ്ര​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് കേ​ന്ദ്രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും, ടോ​യ് ല​റ്റി​ൽ പോ​കാ​നും ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മാ​യി എ​ല്ലാ പ​ട്ട​ണ​ത്തി​ലും ഇ​ത്ത​രം വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ 12 ഇ​ന പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​പ​ദ്ധ​തി പ്ര​കാ​രം മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ടേ​ക്ക് എ ​ബ്രേ​ക്ക് വി​ശ്ര​മ​കേ​ന്ദ്ര​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.
വ​നി​താ വി​ശ്ര​മ​കേ​ന്ദ്രം ടേ​ക്ക് എ ​ബ്രേ​ക്ക് സെ​ന്‍റ​ർ കൂ​ടി ആ​ക്കി​യ​തോ​ടു കൂ​ടി സെ​ന്‍റ​റി​ന്‍റെ ക​ഫ്ത്തീ​രി​യ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ക​ൾ​വ​ശ​ത്തെ ഒ​രു ഭാ​ഗം പു​രു​ഷ​ൻ​മാ​ർ​ക്ക് കൂ​ടി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. വി​ശ്ര​മ ടോ​യ് ലെറ്റ് സൗ​ക​ര്യ​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി തു​ട​രും. താ​ഴെ ടോ​യ് ലെറ്റ് പു​രു​ഷ​ൻ​മാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ബ്ലോ​ക്കി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളി​ലു​മാ​യി ഷീ ​ക​ഫേ കൗ​ണ്ട​റു​ക​ൾ ആ​രം​ഭി​ക്കും.
ഹ​രി​ത കേ​ര​ള മി​ഷ​ൻ, ശു​ചി​ത്വ​മി​ഷ​ൻ ,കേ​ര​ള സ​ർ​ക്കാ​ർ എ​ന്നി​വ​രു​ടെ കൂ​ടി സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ടേ​ക്ക് എ ​ബ്രേ​ക്ക് വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം നി​ർ​വ​ഹി​ച്ചു. പ​ത്ത​ത്ത് ആ​രി​ഫ്, എ.​ര​തി, കെ.​ദി​ലീ​പ് കു​മാ​ർ, പി.​രാ​ജീ​വ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.